ഗാർഹിക പീഡനക്കേസിൽ ഭർത്താവിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിയുമായി യുവതി

ഗാർഹിക പീഡനക്കേസിൽ ഭർത്താവിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിയുമായി യുവതി

മലപ്പുറം: ഭർത്താവിനെതിരെ നൽകിയ ഗാർഹിക പീഡനക്കേസിൽ അറസ്റ്റ് വൈകുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്ന് യുവതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൊണ്ടോട്ടി മേലങ്ങാടി കാരാളിൽ വീട്ടിൽ വി.പി. ജുൽന ബീ​ഗമാണ് ഒളിവിൽ കഴിയുന്ന ഭർത്താവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

കഴിഞ്ഞ 11നാണ് ഭർത്താവ് കാരാളിൽ വീട്ടിൽ സൽമാൻ മർദിച്ചെന്നുകാട്ടി ജുൽന കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്. എട്ടു വർഷമായി തന്നെ നിരന്തരം ആക്രമിക്കാറുണ്ടെന്നും അവസാന മർദനമാണ് പരാതിക്ക് കാരണമെന്നും യുവതി പറഞ്ഞു. 10ന് രാവിലെ ഭർത്താവ് ക്രൂരമായി മർദിച്ചെന്നും പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെന്നും പരാതിയിലുണ്ട്.

കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തൃപ്തികരമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതിക്ക് ഉന്നതരുമായി ബന്ധമുള്ളതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും യുവതി പറഞ്ഞു. യുവതിയുടെ മാതാവ് വി. സുജീറ, ബന്ധു മോയി വയലിൽ എന്നിവരും വാർത്തസമ്മേളത്തിൽ പങ്കെടുത്തു.

ഭർത്താവിനെതിരായ ഗാർഹികപീഡനക്കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ജുൽന വനിത കമീഷനിൽ പരാതി നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വ്യാഴാഴ്ച നടത്തിയ സിറ്റിങ്ങിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. സംഭവത്തിൽ വനിത കമീഷൻ കൊണ്ടോട്ടി പൊലീസിന്റെ റിപ്പോർട്ട് തേടും.

Leave a Reply

Your email address will not be published. Required fields are marked *