ടാങ്കർ ബൈക്കിലിടിച്ച് തെറിച്ചുവീണു, മലപ്പുറത്ത് യുവതിയുടെ ശരീരത്തിലുടെ മിനിലോറി കയറി ഇറങ്ങി; ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറത്ത് ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഹഫ്‌സത്ത് ബീവി (30)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങൾ( 40) ഗുരുതര പരിക്കുകളോടെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമ അസ്ല, സയ്യിദ് അഫ്‌ലഹ്, സയ്യിദ് അമൽ റാഷിദ് എന്നിവർ മക്കളാണ്.

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more

മണൽക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ

മണൽക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ

കു​റ്റി​പ്പു​റം: മ​ണ​ൽ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്ന് പേ​ർ കു​റ്റി​പ്പു​റം പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. തി​രൂ​ർ വെ​ട്ടം പെ​രു​ന്ത​ല്ലൂ​ർ ച​ട്ടി​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജ​ലീ​ൽ (33), ത​വ​നൂ​ർ ആ​ലി​ൻ​ചു​വ​ട് തൊ​ഴു​ക്കാ​ട്ടു​വ​ള​പ്പി​ൽ റാ​ഫി എ​ന്ന കു​ഞ്ഞു​മോ​ൻ (40), ച​മ്ര​വ​ട്ടം തൃ​പ്ര​ങ്ങോ​ട്ട് കൈ​മ​ല​ശ്ശേ​രി കോ​ന്നം​കു​ള​ത്ത് രാ​ജേ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​നാ​വാ​യ, താ​ഴെ​ത്ത​റ, ച​മ്ര​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​ണ​ലെ​ടു​ത്ത് കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് വി​ത​ര​ണ​ത്തി​നെ​ത്തി​യ മൂ​ന്ന് ലോ​റി​ക​ളും ഡ്രൈ​വ​ർ​മാ​രു​മാ​ണ് പി​ടി​യിലാ​യ​ത്.

കുറ്റിപ്പുറം പാലത്തിൽ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി

കുറ്റിപ്പുറം പാലത്തിൽ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി

കുറ്റിപ്പുറം: പാലത്തിന്റെ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി. വ്യാഴാഴ്ച രാത്രി 11 ന് ആരംഭിച്ച ജോലികൾ പുലർച്ച  വരെ നടന്നു. പത്ത് മിനിറ്റ് വീതം ഗതാഗതം നിർത്തിവെച്ചു. ഇതിനുശേഷം അഞ്ച് മിനിറ്റ് ഇടവിട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇനി പ്ലാസ്റ്ററിങ് പോലുള്ള മിനുക്ക് പണികൾ മാത്രമേ ബാക്കിയുള്ളൂ. ഇനിയുള്ള പണികൾക്ക് ഗതാഗത നിയന്ത്രണം ആവശ്യമുണ്ടാകില്ലെന്നാണ് കരാർ കമ്പനി അറിയിച്ചത്. അപകടം മൂലമുണ്ടായ പാലത്തിന്റെ തകരാർ പരിഹരിച്ചോയെന്നത് വിദഗ്ധരുടെ അഭിപ്രായം തേടി ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇരുവശത്തുമുള്ള കമാനങ്ങളെ ബന്ധിപ്പിക്കുന്ന ബീമുകളാണ് … Read more

ഭാരതപ്പുഴയിലെ തുരുത്തുകളിൽ മേയാൻ വിട്ട കന്നുകാലികൾ ഒഴുക്കിൽപ്പെട്ടു ; അഴിച്ചു വിടുന്നത് മാംസക്കച്ചവടത്തിനും മറ്റുമായി വളർത്തുന്ന കന്നുകാലികളെയെന്ന് പരാതി

ഭാരതപ്പുഴയിലെ തുരുത്തുകളിൽ മേയാൻ വിട്ട കന്നുകാലികൾ ഒഴുക്കിൽപ്പെട്ടു ; അഴിച്ചു വിടുന്നത് മാംസക്കച്ചവടത്തിനും മറ്റുമായി വളർത്തുന്ന കന്നുകാലികളെയെന്ന് പരാതി

Edappal: ചൊവ്വാഴ്ച നിളയോരം പാർക്കിന് സമീപത്ത് ഭാരതപ്പുഴയിൽ മേയാൻ വിട്ട കന്നുകാലികൾ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടു. ചമ്രവട്ടം പാലത്തിന്‍റെ ഷട്ടറുകൾക്ക് സമീപത്തെ കല്ലുകളിൽ തട്ടി നിന്നതോടെയാണ് ഇവക്ക് ജീവൻ തിരികെ കിട്ടിയത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടു നാൽക്കാലികൾ ഒഴുക്കിൽപ്പെട്ടത്. ജലനിരപ്പ് ഉയർന്നതോടെ മറ്റു പോത്തുകളും ഒഴുക്കിൽപ്പെട്ടു. നാൽക്കാലികൾ പുഴയിൽ കുടുങ്ങിയത് കണ്ട് നാട്ടുകാർ തോണിയിലെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. മാംസക്കച്ചവടത്തിനും മറ്റുമായി വളർത്തുന്ന കന്നുകാലികളെ മേയാനായി ഭാരതപ്പുഴയിലേക്ക് ഇറക്കിവിടുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. നിളയോരത്തെ കുറ്റിപ്പുറം, നരിപ്പറമ്പ്, തവനൂര്‍, ചെമ്പിക്കല്‍, … Read more

അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഹന്നമോൾ മരണത്തിന് കീഴടങ്ങി

അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഹന്നമോൾ മരണത്തിന് കീഴടങ്ങി

കോട്ടക്കൽ: അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും സുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി. കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയും മകളായ ഹന്നയാണ് (17) വെള്ളിയഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഹന്നയുടെ ജീവൻ രക്ഷിക്കാനുള്ള ഏക വഴി. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്ക് 40 ലക്ഷം രൂപയായിരുന്നു ആവശ്യം. ഒാട്ടോ ഡ്രൈവറായ പിതാവ് സൈതലവിക്ക് ഇത്രയും വലിയ തുക സമാഹരിക്കാനാകുമായിരുന്നില്ല. അതോടെ … Read more