ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന; സിദ്ധനും സഹായിയും കുറ്റിപ്പുറത്ത് പിടിയിൽ

ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന; സിദ്ധനും സഹായിയും കുറ്റിപ്പുറത്ത് പിടിയിൽ

കുറ്റിപ്പുറം: ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന രണ്ടു പേർ പിടിയിൽ.വെന്നിയൂർ തെയ്യാല സ്വദേശി ചക്കാലിപറമ്പിൽ അബ്ദുൽ ജലീൽ (43), കൊണ്ടോട്ടി മനക്കടവൻ പളളിയാലിൽ മൻസൂർ അലി എന്ന മാനു (44) എന്നിവരേയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്. ആത്മീയ ചികിത്സയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു ഇവർ. ഏതാനും ദിവസം മുമ്പ് കുറ്റിപ്പുറത്ത് MES എഞ്ചിനീയറിങ് കോളേജ് പരിസരത്ത് നിന്ന് 21.5 kg കഞ്ചാവ് പിടികൂടിയിരുന്നു. കുറ്റിപ്പുറത്ത് പിടിയിലായ കഞ്ചാവ് മൊത്തക്കച്ചവടക്കാരിൽ നിന്ന് കഞ്ചാവ് വാങ്ങി … Read more

സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും

സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും

കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ദേശീയപാത നിർമ്മാണ കമ്പനിയുടെ മണ്ണുമാന്തി ഇടിച്ചതിനെ തുടർന്ന് തകരാറിലായ കുറ്റിപ്പുറം പാലത്തിൽ ഇന്ന് തുടങ്ങേണ്ട അറ്റകുറ്റപണികൾ മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് അറ്റകുറ്റപണികൾ നടത്തുന്നത് മാറ്റിവക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പാലം അടക്കുകയില്ല എന്ന കാര്യത്തിൽ കുറ്റിപ്പുറം പോലീസിൻ്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ലഭിച്ചു. പാലം മുഴുവനായി അടക്കേണ്ട സ്ഥിതിയുള്ളതിനാൽ മറ്റൊരു ദിവസം മുൻകൂട്ടി അറിയിച്ച ശേഷമായിരിക്കും ഇനി പണികൾ നടക്കുകയെന്നും പോലീസ് അറിയിച്ചു. പാലം അടക്കാത്ത സ്ഥിതിക്ക് കുറ്റിപ്പുറം പാലം … Read more

ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്ത്​; സഹോദരങ്ങൾ പോലീസ് പിടിയിൽ

ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്ത്​; സഹോദരങ്ങൾ പോലീസ് പിടിയിൽ

കുറ്റിപ്പുറം: ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്തിയ കേസിൽ മദിരശ്ശേരിയിലെ സഹോദരങ്ങൾ അറസ്റ്റിൽ. മദിരശ്ശേരി തോട്ടത്തിൽ ഷാഹുൽ ഹമീദ് (32), അബ്ദുൽ നാസർ (27) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മദിരശ്ശേരി മാമ്പി സ്റ്റേഡിയം ഭാഗത്തുനിന്ന് മണൽ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഗുഡ്സ് ഓട്ടോയിൽ മണൽ കയറ്റി ടാർപായ കൊണ്ട് മൂടി അതിന് മുകളിൽ ആക്രി സാധനങ്ങൾ വെച്ചാണ് മണൽ കൊണ്ടുപോയിരുന്നത്. ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിനോട് മോശമായി പെരുമാറിയതിനും കേസെടുത്തിട്ടുണ്ട്.

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത്‌ തുടങ്ങി

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത്‌ തുടങ്ങി

കുറ്റിപ്പുറം: സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത് തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായുള്ള ബാനർ വെണ്ടല്ലൂരിലെ ചന്ദ്രശേഖരന്റെ വീട്ടിൽനിന്ന് അജിത് കൊളാടി ജാഥാ ക്യാപ്റ്റൻ വി. അരവിന്ദാക്ഷന് കൈമാറി. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പൂക്കാട്ടിരിയിലെ പി. ജയപ്രകാശിന്റെ വീട്ടിൽനിന്ന് എം.എ. അജയകുമാർ പതാകജാഥ നയിക്കുന്ന ഗിരിജ വത്സരാജിന് കൈമാറി. കൊടിമരം എ.യു. രാമചന്ദ്രന്റെ വീട്ടിൽ വെച്ച് അഷറഫലി കാളിയത്ത് ജാഥാ ക്യാപ്റ്റൻ ടി. ജാനിസ്ബാബുവിന് കൈമാറി. വിവിധ കേന്ദ്രങ്ങളിൽ എം. ജയരാജ്, സുരേഷ് വലിയകുന്ന്, എം. ഗിരിജ, … Read more

കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം

കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പാ​ല​ത്തി​ൽ ര​ണ്ടു ദി​വ​സം അ​ർ​ധ​രാ​ത്രി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 12 മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. തൃ​ശൂ​രി​ൽ​നി​ന്ന് സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ട​പ്പാ​ളി​ൽ​നി​ന്ന് തി​രി​ഞ്ഞ് പൊ​ന്നാ​നി ച​മ്ര​വ​ട്ടം പാ​ല​ത്തി​ലൂ​ടെ പോ​ക​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രൂ​ർ വ​ഴി ച​മ്ര​വ​ട്ടം പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ത്തി​ലെ ക​മാ​ന​ത്തി​ന്‍റെ ബീ​മു​ക​ൾ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഇ​ടി​ച്ചു ത​ക​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ആ​റു​വ​രി പാ​ത നി​ർ​മാ​ണ ക​മ്പ​നി​യു​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ലോ​റി​യി​ൽ ക​യ​റ്റി​പ്പോ​കു​ന്ന​തി​നി​ടെ … Read more

കുറ്റിപ്പുറം പാലത്തിന്‍റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകർന്നു

സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും

കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്‍റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകർന്നു. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ആറുവരിപ്പാത നിർമാണ കമ്പനിയുടെ മണ്ണുമാന്തിയന്ത്രം ലോറിയിൽ കയറ്റി പോകുന്നതിനിടെ ഉയർന്ന ഭാഗം ബീമുകളിൽ തട്ടുകയായിരുന്നു. ഏതുനിമിഷവും തകർന്നുവീഴാവുന്ന അപകടാവസ്ഥയിലാണ് ബീമുകൾ ഇപ്പോൾ നിലനിൽക്കുന്നത്. പാലത്തിലൂടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. പാലത്തിന്‍റെ ബീമുകൾ തകർന്ന സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടു. അടുത്ത ദിവസംതന്നെ അറ്റകുറ്റപ്പണികൾ ചെയ്യാൻ കോൺട്രാക്ടറെ ചുമതലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു