തിരൂര്‍ കുറ്റിപ്പുറം റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

തിരൂര്‍ കുറ്റിപ്പുറം റോഡില്‍ കാര്‍ നിയന്ത്രണം വിട്ട്  മരത്തിലിടിച്ച് അഞ്ച്  പേര്‍ക്ക് പരിക്ക്

തിരൂര്‍: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ചീനി മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന പൂക്കയില്‍ സ്വദേശികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തിരൂര്‍- കുറ്റിപ്പുറം റോഡിലെ കണ്ണംകുളത്ത് വെച്ചാണ് പൂക്കയില്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി സെലോരിയ കാറ് നിയന്ത്രണം വിട്ട് റോഡരികിലെ ചീനിമരത്തിലിടിച്ച് തകര്‍ന്നത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൂക്കയില്‍ നടുവിലങ്ങാടി സ്വദേശികളായ ചേലംകുന്നത്ത് കുട്ടന്‍ (75), ബാലന്‍ (74), തങ്കം (62), ശോഭന (62), വിപിന്‍ദാസ് (35) എന്നിവരെയാണ് … Read more

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു.

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു.

കുറ്റിപ്പുറം: എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു. എൻ. എസ്. എസ് യൂണിറ്റ്, ഫാത്തിമ  കണ്ണാശുപത്രി പട്ടാമ്പി,  ഡിപ്പാർട്മെൻറ് ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് നടന്നത്. പ്രിൻസിപ്പൽ ഡോ. റഹ്മത്തുന്നിസ ഉദ്ഘടാനം നിർവഹിച്ചു. പൊതുജനങ്ങൾക്കും കോളേജ് ജീവനക്കാർക്കുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പി. ടി. എ വൈസ് പ്രസിഡന്റ് ജയരാജ് , പ്രൊഫ. ഹൈദരലി, ഡോ സുനീഷ്, അർജുൻ, നാജിഹ , ജൽവ, റിയ എന്നിവർ സംസാരിച്ചു

ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാൻ മിന്നൽ പരിശോധന; മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിടി വീഴും

ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാൻ മിന്നൽ പരിശോധന; മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിടി വീഴും

മലപ്പുറം: ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാൻ മിന്നൽ പരിശോധനയുമായി തദ്ദേശഭരണ സ്ഥാപനങ്ങൾ. മാലിന്യങ്ങൾ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ അറിയിച്ചു. പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിൽ ഒരേ സമയം പരിശോധന നടത്തുകയും നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുടെ … Read more

‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

‘ആസാദ് കശ്മീർ’ പരാമർശത്തിന്റെ പേരിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹർജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി പൊലീസിനു നിർദേശം നൽകിയത്. ഇതേ സംഭവത്തിൽ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡൽഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണിത്. ഈ പരാതി കൂടുതൽ അന്വേഷണത്തിനു സൈബർ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു. നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, … Read more

കുറ്റിപ്പുറത്ത് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

കുറ്റിപ്പുറത്ത്  സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. പട്ടാമ്പി സ്വദേശി കുന്നംകുളത്തിങ്കല്‍ ബഷീര്‍ (56) ആണ് പിടിയിലായത്. ഇയാള്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും മോട്ടോര്‍ വാഹന വകുപ്പും അപകടകാരണം തേടി സമഗ്രാന്വേഷണം നടത്തിയിരുന്നു. കുറ്റിപ്പുറം- തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. പുത്തനത്താണി സ്വദേശിയും പ്രവാസിയുമായ അബ്ദുള്‍ ഖാദര്‍ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ റുഖിയ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ … Read more

മലപ്പുറം കുറ്റിപ്പുറത്ത് സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച് ഇന്നോവ ; യാത്രക്കാരി തെറിച്ചത് 10 അടി ഉയരത്തിൽ

മലപ്പുറം കുറ്റിപ്പുറത്ത് സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച് ഇന്നോവ  ; യാത്രക്കാരി തെറിച്ചത് 10 അടി ഉയരത്തിൽ

കുറ്റിപ്പുറം: സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നു ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ റോഡിലെ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരം 4.30-നാണ് അപകടം. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറത്തുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എതിരെ വന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂട്ടറില്‍ ഇടിക്കുന്നത്. സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു തകര്‍ന്നു. മതിലില്‍ … Read more