കറിവേപ്പിലയിലെ ഔഷധ ഗുണങ്ങള്‍

നമ്മുടെ പറമ്ബിലും തൊടികളിലുമെല്ലാം ധാരാളമായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, പ്രമേഹം, കൊളസ്‌ട്രോള്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയെ എല്ലാം നിയന്ത്രിക്കാന്‍ കറിവേപ്പിലക്ക് കഴിയും. * വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില … Read more

നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, സാമ്പിൾ പരിശോധനക്കയച്ചു

മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ ഐസൊലേഷനിൽ ആക്കി നിരീക്ഷിച്ചു വരികയാണ്. സമ്പർക്ക പട്ടികയിൽ ഇല്ലെങ്കിലും ഇവരുടെ സാമ്പിൾ ശേഖരിച്ച് നിപ വൈറസ് പരിശോധനക്ക് അയച്ചിട്ടുണ്ട്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ജില്ല ദുരന്തനിവാരണ അതോറിറ്റി, ജില്ല … Read more

ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മലപ്പുറം ജി​ല്ല​യി​ൽ 1,031 പേ​ർ​ക്ക് അ​ർ​ബു​ദം

ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മലപ്പുറം ജി​ല്ല​യി​ൽ 1,031 പേ​ർ​ക്ക് അ​ർ​ബു​ദം

മ​ല​പ്പു​റം: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ വ​ഴി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 1,031 പേ​രി​ൽ അ​ർ​ബു​ദ രോ​ഗം ക​ണ്ടെ​ത്തി. 2022 ഏ​പ്രി​ൽ മു​ത​ൽ 2023 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്. ഇ​തി​ൽ 260 പേ​ർ​ക്കാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടെ​ത്തി​യ​ത്. ഗ​ർ​ഭാ​ശ​യ ഗ​ള കാ​ൻ​സ​ർ 318, വാ​യി​ലെ കാ​ൻ​സ​ർ 64, മ​റ്റ് കാ​ൻ​സ​റു​ക​ൾ 389 വും ​ക​ണ്ടെ​ത്തി. 4,870 ആ​ളു​ക​ളി​ലാ​ണ് സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 404 പേ​ർ മാ​മോ​ഗ്രാ​മും 865 പേ​ർ എ​ഫ്.​എ​ൻ.​എ.​സി(​ഫൈ​ൻ നീ​ഡി​ൽ ആ​സ്പി​റേ​ഷ​ൻ … Read more

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം

തേ​ഞ്ഞി​പ്പ​ലം: ആ​ന്റി​ബ​യോ​ട്ടി​ക് അ​മി​ത ഉ​പ​യോ​ഗം അ​പ​സ്മാ​ര​സാ​ധ്യ​ത ഉ​ണ്ടാ​ക്കാ​നും അ​വ​യു​ടെ തീ​വ്ര​ത വ​ര്‍ധി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ഠ​നം. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ജ​ന്തു​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലെ അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ബി​നു രാ​മ​ച​ന്ദ്ര​നു​കീ​ഴി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ധ​നു​ഷ ശി​വ​രാ​ജ​ന്റെ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. ഗ​വേ​ഷ​ണ പ​ഠ​നം എ​ക്‌​സ്പി​രി​മെ​ന്റ​ല്‍ ബ്രെ​യി​ന്‍ റി​സ​ര്‍ച് എ​ന്ന പ്ര​മു​ഖ ശാ​സ്ത്ര ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. [print_responsive_thumbnail_slider] ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ക്ര​മ​ര​ഹി​ത​വും അ​മി​ത​വു​മാ​യ ഉ​പ​യോ​ഗം അ​പ​സ്മാ​ര​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പ​ഠ​ന​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. സ​ര്‍വ​ക​ലാ​ശാാ​ല പ​ഠ​ന​വ​കു​പ്പി​ലെ സീ​ബ്ര മ​ത്സ്യ​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. പെ​ന്‍സി​ലി​ന്‍ ജി, ​സി​പ്ര​ഫ്ലോ​ക്‌​സാ​സി​ന്‍ തു​ട​ങ്ങി​യ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ … Read more

വിദേശത്തു നിന്നു വന്ന 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം” മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

വിദേശത്തു നിന്നു വന്ന 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം” മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും കേന്ദ്രം അറിയിച്ചു. വിദേശത്തുനിന്നു വരുന്നവരിൽ കോവി‍ഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ. രണ്ട് ദിവസത്തിനിടെ വിദേശത്തുനിന്നു വന്ന 39 യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളം സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു. 6,000 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന രണ്ട് ശതമാനം ആൾക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സർക്കാരിന്റെ … Read more

ജന്മദിനമാണെന്ന് അറിയിച്ച് അജ്ഞാതന്റെ ചോക്കലേറ്റ് വിതരണം, ചോക്കലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ നെഞ്ചുവേദനയും ഛർദ്ദിയും, ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ…!

ജന്മദിനമാണെന്ന് അറിയിച്ച് അജ്ഞാതന്റെ ചോക്കലേറ്റ് വിതരണം, ചോക്കലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ നെഞ്ചുവേദനയും ഛർദ്ദിയും, ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ…!

ചോക്കലേറ്റ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാറിലെത്തിയ അജ്ഞാതൻ വിതരണം ചെയ്ത ചോക്കലേറ്റ് കഴിച്ചാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. തൻ്റെ ജന്മദിനമാണെന്നറിയിച്ചാണ് അജ്ഞാതൻ നോർത്ത് അംബസാരി റോഡിലുള്ള മദൻ ഗോപാൽ ഹൈസ്‌കൂളിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികൾക്ക് ചോക്കലേറ്റ് വിതരണം ചെയ്തത്. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ഇവരൊക്കെ അപകടനില തരണം ചെയ്തു എന്നും അധികൃതർ അറിയിച്ചു.കറുത്ത കാറിൽ എത്തിയ ആളാണ് ചോക്കലേറ്റ് വിതരണം ചെയ്തതെന്ന് കുട്ടികൾ പറഞ്ഞു. പൊലീസ് … Read more