ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം

തേ​ഞ്ഞി​പ്പ​ലം: ആ​ന്റി​ബ​യോ​ട്ടി​ക് അ​മി​ത ഉ​പ​യോ​ഗം അ​പ​സ്മാ​ര​സാ​ധ്യ​ത ഉ​ണ്ടാ​ക്കാ​നും അ​വ​യു​ടെ തീ​വ്ര​ത വ​ര്‍ധി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ഠ​നം. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ജ​ന്തു​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലെ അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ബി​നു രാ​മ​ച​ന്ദ്ര​നു​കീ​ഴി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ധ​നു​ഷ ശി​വ​രാ​ജ​ന്റെ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. ഗ​വേ​ഷ​ണ പ​ഠ​നം എ​ക്‌​സ്പി​രി​മെ​ന്റ​ല്‍ ബ്രെ​യി​ന്‍ റി​സ​ര്‍ച് എ​ന്ന പ്ര​മു​ഖ ശാ​സ്ത്ര ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ക്ര​മ​ര​ഹി​ത​വും അ​മി​ത​വു​മാ​യ ഉ​പ​യോ​ഗം അ​പ​സ്മാ​ര​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പ​ഠ​ന​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. സ​ര്‍വ​ക​ലാ​ശാാ​ല പ​ഠ​ന​വ​കു​പ്പി​ലെ സീ​ബ്ര മ​ത്സ്യ​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. പെ​ന്‍സി​ലി​ന്‍ ജി, ​സി​പ്ര​ഫ്ലോ​ക്‌​സാ​സി​ന്‍ തു​ട​ങ്ങി​യ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ മ​ത്സ്യ​ങ്ങ​ളി​ല്‍ പ്ര​യോ​ഗി​ച്ചാ​യി​രു​ന്നു പ​രീ​ക്ഷ​ണം.

മ​നു​ഷ്യ​നു​മാ​യി 80 ശ​ത​മാ​നം വ​രെ ജ​നി​ത​ക സാ​മ്യ​മു​ള്ള​വ​യാ​ണ് സീ​ബ്ര മ​ത്സ്യ​ങ്ങ​ള്‍. അ​ണു​ബാ​ധ​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന പ​ല​ത​രം ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളും കേ​ന്ദ്ര നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന​വ​യാ​ണ്. മ​രു​ന്ന് ന​ല്‍കി​യ മ​ത്സ്യ​ങ്ങ​ളു​ടെ​യും അ​ല്ലാ​ത്ത​വ​യു​ടെ​യും ച​ല​ന​ങ്ങ​ള്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ സ​ഹാ​യ​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് താ​ര​ത​മ്യം ചെ​യ്ത​ത്.

കാ​ലാ​വ​സ്ഥ​മാ​റ്റ​ത്തെ തു​ട​ര്‍ന്നു​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ള്‍ക്ക് സ്വ​യം ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ക​ഴി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ വാ​ങ്ങി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ കൃ​ത്യ​മാ​യ കാ​ലാ​വ​ധി​യോ അ​ള​വോ നോ​ക്കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​വ​ണ​ത കാ​ര​ണം ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ത​രം രോ​ഗാ​ണു​ക്ക​ളെ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *