ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

കോഡൂർ : ഉമ്മത്തൂർ എ.എം.യു.പി. സ്‌കൂളിലെ കെ.ജി. വിഭാഗം ‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം’ എന്ന സന്ദേശത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഹെൽത്തി ഫുഡ് ഫെസ്റ്റ് നടത്തിയത്. പ്രഥമാധ്യാപകൻ ടി. അൻവർ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിന് സി.എച്ച്. പാത്തുമ്മു, എ.കെ. സാബിറ, പി. റസീന, കെ. നസീഹത്ത്, കെ. സൽമത്ത്, പി. വീണ, എൻ. ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.  

ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നാളെ തുടങ്ങും

ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നാളെ തുടങ്ങും

തിരൂർ : ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവോണ മഹോത്സവം ഞായറാഴ്ച മുതൽ നവംബർ ഒന്നുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ പരിപാടികൾ ആരംഭിക്കും. ഈ വർഷത്തെ ആഞ്ജനേയ സംഗീതോത്സവം ശനിയാഴ്ച നടക്കും. ശാസ്ത്രീയസംഗീതം, കഥകളിസംഗീതം, സോപാനസംഗീതം, അഷ്ടപദി എന്നീ ഇനങ്ങളിലാണ് സംഗീതോത്സവം. ശനിയാഴ്ച രാവിലെ 8.30-ന് പ്രശസ്ത സംഗീതസംവിധായകനും പിന്നണിഗായകനുമായ ശിവദാസ് വാര്യർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സംഗീതോത്സവം സമാപിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക … Read more

കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ പിടികൂടി

കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ പിടികൂടി

കരുളായി : കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ വനപാലകർ പിടികൂടി. എടക്കര നാരോക്കാവ് മുണ്ടശ്ശേരി ബീരാനെയാണ് പടുക്ക വനം സ്റ്റേഷനിലെ വനപാലകർ അറസ്റ്റുചെയ്തത്. പടുക്ക വനം സ്റ്റേഷൻ പരിധിയിൽ 2021-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവത്തിലുൾപ്പെട്ട എട്ടോളംപേരെ നേരത്തേ വനപാലകർ പിടികൂടിയിരുന്നു. ഒളിവിൽപ്പോയ ബീരാനെ വെള്ളിയാഴ്‌ച പുലർച്ചെയാണ് വനപാലകർ പിടികൂടിയത്.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും

പെരിന്തൽമണ്ണ : രാത്രി ഇരുട്ടിലായിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു. മോർച്ചറി കെട്ടിടത്തിനു സമീപം ജലസംഭരണിയുടെ സമീപത്ത് സോളാർ മിനി ഹൈമാസ്റ്റ് ലൈറ്റും കാൻസർ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് പിന്നിൽ ഓക്‌സിജൻ സിലിൻഡർ സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപവും ഓരോ സോളാർ ലൈറ്റുകളുമാണ് സ്ഥാപിക്കുന്നത്. അനെർട്ടിനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ചുമതല നൽകിയിരിക്കുന്നത്. ഒരുമാസത്തിനകം ഇവ സ്ഥാപിക്കും. നാലു ലക്ഷം രൂപയാണ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ … Read more

സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

സൈക്കോളജിസ്റ്റ് ∙ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സീതാലയം സ്‌പെഷൽ ക്ലിനിക്കിൽ ലേഡി ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 31ന് 10ന്. 9446614577. ∙ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒആർസി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. നവംബർ 8ന് വൈകിട്ട് 5ന് അകം അപേക്ഷിക്കണം.  http://wcd.kerala.gov. in. 0483 2978888, 8281899469.

മഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ചാലിയാറിൽ ചാടി മരിച്ചു

മഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ചാലിയാറിൽ ചാടി മരിച്ചു

ഫറോക്ക്: ഓട്ടോ ഓടിച്ചെത്തിയ മഞ്ചേരി സ്വദേശി ഫറോക്ക് പുതിയ പാലത്തിൽ നിന്നും ചാലിയാർ പുഴയിൽ ചാടി മരിച്ചു. മലപ്പുറം മഞ്ചേരി ആറ്റുപറമ്പിൽ വീട്ടിൽ സുരേഷ് (46) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച ഓട്ടോ ഫറോക്ക് പുതിയ പാലത്തിനു സമീപത്ത് നിർത്തിയിട്ട നിലയിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പുഴയിൽ ചാടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ യൂനിറ്റിലെ സ്‌റ്റേഷൻ മാസ്റ്റർ റോബിൻ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രണ്ടരയോടെയാണ് മൃതദേഹം ലഭിച്ചത്. … Read more