സ്വലാത്ത് നഗറില്‍ ഏപ്രില്‍ 22ന് ഹജ്ജ് ക്യാമ്പ്

മലപ്പുറം: ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 22ന് ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കും. മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ നടക്കുന്ന ക്യാമ്പില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തും. ഫോൺ: 9645338343, 9633677722.

ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ

അ​സീ​സു​ർ റ​ഹ്മാ​ൻ പാ​ണ്ടി​ക്കാ​ട്: വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്ന് 1.300 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കൊ​ട​ശ്ശേ​രി ര​ണ്ടി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി​യാ​യ അ​സീ​സു​ർ റ​ഹ്മാ​നാ​ണ് (38) പാ​ണ്ടി​ക്കാ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് താ​മ​സി​ക്കു​ന്ന മു​റി​യി​ൽ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് ഇ​യാ​ൾ മ​റ്റ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പാ​ണ്ടി​ക്കാ​ട് എ​സ്.​ഐ ര​മേ​ശ്, എ.​എ​സ്.​ഐ​മാ​രാ​യ … Read more

ജനമധ്യത്തിൽ അരുംകൊല; അ​സം സ്വ​ദേ​ശി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് ചീ​ട്ടു​പ​യോ​ഗി​ച്ചു​ള്ള ചൂ​താ​ട്ടം

കി​ഴി​ശ്ശേ​രി: ജ​ന​ങ്ങ​ള്‍ നോ​ക്കി​നി​ല്‍ക്കെ സ്വ​ന്തം നാ​ട്ടു​കാ​ര​നും സു​ഹൃ​ത്തു​മാ​യ തൊ​ഴി​ലാ​ളി​യെ പൊ​തു​നി​ര​ത്തി​ല്‍ നി​ര്‍ദ​യം ഓ​ട്ടോ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ അ​സം സ്വ​ദേ​ശി നാ​ഗൗ​ണ്‍ ജി​ല്ല​യി​ലെ ക​ച്ചു​വ പാ​മി​ല്ല ജ​രാ​ണി സ്വ​ദേ​ശി ഗു​ര്‍ജാ​ര്‍ ഹു​സൈ​നെ കൊ​ടും ക്രൂ​ര​ത​യി​ലേ​ക്ക് ന​യി​ച്ച​ത് ചീ​ട്ടു​പ​യോ​ഗി​ച്ചു​ള്ള ചൂ​താ​ട്ടം. മൂ​ന്ന് കു​ട്ടി​ക​ളും ഭാ​ര്യ​യു​മാ​യി സ്വ​ന്തം നാ​ട്ടി​ല്‍ നി​ന്ന് കി​ഴി​ശ്ശേ​രി​യി​ലെ​ത്തി നി​ർ​മാ​ണ ജോ​ലി​ക​ള്‍ ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന അ​സം നാ​ഗൗ​ണ്‍ ജി​ല്ല​യി​ലെ ക​ച്ചു​വ ജൂ​രീ​ര്‍പാ​ര്‍ സ്വ​ദേ​ശി അ​ഹ​ദു​ല്‍ ഇ​സ്‍ലാ​മി​നെ ഇ​ല്ലാ​താ​ക്കി​യ​ത് ഇ​രു​വ​രു​മൊ​ന്നി​ച്ച പ​ണം വെ​ച്ചു​ള്ള ചീ​ട്ടു​ക​ളി​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ര്‍ക്ക​മാ​യി​രു​ന്നെ​ന്ന് … Read more

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരോദ്ഘാടനം മേയ് 25ന്; ദേശീയ പ്രതിനിധി സമ്മേളനം ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ

ന്യൂഡൽഹി: ഡൽഹിയിലെ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത് സെന്റർ’ മേയ് 25ന് ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ ഓഫിസ് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. ആറ് നിലകളിലായി ദേശീയ കമ്മിറ്റി ഓഫിസ്, പോഷക സംഘടന ഓഫിസുകൾ, ആധുനിക സൗകര്യങ്ങളുള്ള കോൺഫറൻസ് ഹാൾ, ലൈബ്രറി, റീഡിങ്-റിസർച്ച് ഹാൾ, പ്രെയർ ഹാൾ, ഗസ്റ്റ് റൂം, കഫറ്റീരിയ എന്നീ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ദേശീയ തലത്തിലെ മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാവും … Read more

പ്രളയത്തിൽപെട്ട സ്ഥാപനത്തിന് മതിയായ നഷ്ടപരിഹാരം നൽകിയില്ല; ഇന്‍ഷുറന്‍സ് കമ്പനി 1.48 കോടി രൂപ നൽകാൻ വിധി

മലപ്പുറം: വെള്ളപ്പൊക്കത്തില്‍ സ്ഥാപനത്തിന് സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ കൂടി ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ല ഉപഭോക്തൃ കമ്മീഷന്‍ വിധി. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് ജില്ല ഉപഭോക്തൃ കമ്മിഷന്റെ വിധി. 2019 ആഗസ്റ്റ് എട്ടിന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്ഥാപനം പൂര്‍ണമായും മുങ്ങിപ്പോയ സാഹചര്യത്തിലാണ് ഉടമ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. 4.85 കോടി രൂപക്കാണ് സാഥാപനം ഇന്‍ഷൂര്‍ ചെയ്തിരുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് … Read more

ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു

മുഹമ്മദ് ജുമാൻ  മക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് മരിച്ചത്. നാല് വർഷമായി മക്ക ഹറമിന് സമീപം ജബൽ ഉമറിൽ പിതാവ് ഒ.പി അഷറഫിനോടൊപ്പം ബ്രോസ്റ്റ് കടയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച്ച ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ മുഹമ്മദ് … Read more