കെണിയിൽ അകപ്പെടാതെ പുലി; ആശങ്കയിൽ മമ്പാട്
നിലമ്പൂർ: മമ്പാട്ടെ വിവിധ പ്രദേശങ്ങളിൽ പുലി ഭീതി വിട്ടൊഴിയുന്നില്ല. ഒരു മാസമായി മേഖലയിൽ പുലി പരിഭ്രാന്തി പരത്തുകയാണ്. പുലിയെ പിടികൂടുന്നതിന് വനം വകുപ്പ് രണ്ട് സ്ഥലങ്ങളിലായി കൂട് സ്ഥാപിച്ചിട്ടുണ്ട്. എളമ്പുഴയിലും വട്ടപ്പാറയിലുമായാണ് കെണി സ്ഥാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച പുലർച്ചെ മമ്പാട് എം.ഇ.എസ് കോളജിന് സമീപം കാട്ടുപ്പൊയിലിൽ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടതായി പറയുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെ മേപ്പാടത്തും പുലിയെ കണ്ടതായി പറയുന്നു. എളമ്പുഴയിൽ ഈ മാസം മൂന്നിനാണ് വനം വകുപ്പ് കെണി സ്ഥാപിച്ചത്. തുടർച്ചയായി രണ്ട് ദിവസം … Read more