
മലപ്പുറം: ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 22ന് ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കും. മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ നടക്കുന്ന ക്യാമ്പില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തും. ഫോൺ: 9645338343, 9633677722.