പൊട്ടുവെള്ളരി കൃഷിയിൽ പൊന്നുവിളയിച്ച് യുവകർഷകർ
ചങ്ങരംകുളം: നാട്ടിൽ സുപരിചിതമല്ലാത്ത പൊട്ടുവെള്ളരി കൃഷിയിറക്കിയ എറവറാംകുന്ന് പൈതൃക കർഷക സംഘം വിജയകരമായ വിളവെടുപ്പ് തുടങ്ങി. പച്ചക്കറിയും നെല്ലും തണ്ണിമത്തനും ഷമാമും കക്കിരിയുമെല്ലാം കൃഷി ചെയ്യുന്ന ഇവർ കൊടുങ്ങല്ലൂരിന് ഭൗമസൂചിക പദവി നേടിക്കൊടുത്ത പൊട്ടുവെള്ളരി കൃഷിയിലാണ് വിജയം കൊയ്തത്. പൊട്ടുവെള്ളരി പ്രധാനമായും കൃഷിചെയ്യുന്നത് കൊടുങ്ങല്ലൂരിലും തൃശൂർ ജില്ലയിലെ മറ്റു ചില ഭാഗങ്ങളിലുമാണ്. കനത്ത വേനലിൽ ദാഹവും തളർച്ചയും ഉണ്ടാകാതിരിക്കാൻ പ്രകൃതിയുടെ അദ്ഭുത കനിയായാണ് പൊട്ടു വെള്ളരി അറിയപ്പെടുന്നത്. കായുടെ ഉള്ളിൽ ജലസമൃദ്ധമായ പൾപ്പാണ്. ഇതിനു തനതായ രുചി … Read more