തോട്ടങ്ങളിൽനിന്ന്​ അടക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ

തോട്ടങ്ങളിൽനിന്ന്​ അടക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ

വ​ഴി​ക്ക​ട​വ്: തോ​ട്ട​ത്തി​ൽ നി​ന്ന് സ്ഥി​ര​മാ​യി അ​ട​ക്ക മോ​ഷ്ടി​ക്കു​ന്ന​യാ​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കാ​ര​ക്കോ​ട് കോ​ലാ​ർ വീ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് (42) വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ട​ക്ക മോ​ഷ​ണം പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ അ​ട​ക്ക വ്യാ​പാ​രി​ക​ളോ​ട് അ​ന്വേ​ഷി​ച്ച​തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഒ​രാ​ൾ അ​ട​ക്ക വി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. 21 കി​ലോ അ​ട​ക്ക​യാ​ണ് മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണ​മു​ത​ൽ കൊ​ണ്ടു​പോ​യ സ്കൂ​ട്ട​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ത്തു. എ​സ്.​ഐ … Read more

കരിപ്പൂരിൽ സ്വർണ്ണ വേട്ട ; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി

കരിപ്പൂരിൽ സ്വർണ്ണ വേട്ട ; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി

കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി പോലീസ്. മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് മിശ്രിത രൂപത്തിലുള്ള 4 സ്വർണ ക്യാപ്‌സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാൾ. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നാണ് ബഷീർ കരിപ്പൂരിൽ എത്തിയത് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി ഇയാൾ വിമാനത്താവളത്തിന് പുറത്ത് ഇറങ്ങിയിരുന്നു. പിന്നാലെ ബഷീറിനെ പോലീസ് പിടികൂടുകയായിരുന്നു. കരിപ്പൂരിൽ തുടർച്ചയായി പോലീസ് പിടിക്കുന്ന അറുപതാമത്തെ കേസാണിത്

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും

നാളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടി ആവശ്യാനുസരണം സർവ്വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് സഹായം തേടാനും, മുൻകൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിന് രേഖാമൂലം അപേക്ഷ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനംചെയ്ത് പോപ്പുലർ ഫ്രണ്ട്

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്  സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനംചെയ്ത് പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ  അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുംമെന്നും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ എന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മിറ്റി അറിയിച്ചു. ഹർത്താല്‍ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്ഐ ജനറല്‍ സെക്രട്ടറി എ അബ്ദുൽ സത്താർ  ആവശ്യപ്പെട്ടു. എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് … Read more

‘മഞ്ചേരിയിൽ ബസ്സ് തടഞ്ഞ് ഡൈവറെ ആക്രമിച്ചു; ജില്ലയിൽ പലയിടങ്ങളിലും സ്വകാര്യ ബസ് പണിമുടക്ക് ” വീഡിയോ

‘മഞ്ചേരിയിൽ  ബസ്സ് തടഞ്ഞ് ഡൈവറെ ആക്രമിച്ചു;  ജില്ലയിൽ പലയിടങ്ങളിലും സ്വകാര്യ ബസ് പണിമുടക്ക് ”  വീഡിയോ

മഞ്ചേരി: മഞ്ചേരിയിൽ ഇന്ന് ബസ്സ് സമരം. വഴിക്കടവ് – മഞ്ചേരി – തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നും തിരുരിലോട്ട് പോകുന്ന ആഗയിൽ ബസ് നാട്ടുകർ തടഞ്ഞ് ഡൈവറെ ഒരു വിഭാഗം നാട്ടുകാർ മർദിക്കുകയായിരുന്നു ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡൈവറെ വലിച്ചിറക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു.  ഡ്രൈവറെമർദിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്നാണ് … Read more

പേവിഷ ബാധ കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ

പേവിഷ ബാധ കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ

പെരിന്തൽമണ്ണ: തെരുവുനായ് ആക്രമണം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് മുഴുവൻ ഗവ. മെഡിക്കൽ കോളജുകളിലും ജില്ല, ജനറൽ ആശുപത്രികളിലും ഉറപ്പാക്കിയ ഇമ്യൂണോ ഗ്ലോബിൻ സിറം (ഇ.ആർ.ജി.ഐ) കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ വരെ ഈ സൗകര്യം ഏർപ്പെടുത്താൻ ഇപ്പോൾ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴുത്തിനു മുകളിൽ കടിയേറ്റാൽ മുറിവിൽ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ നൽകുന്ന കുത്തിവെപ്പാണിത്. കുത്തിവെപ്പ് നൽകുമ്പോൾ ഡോക്ടർമാർ വേണമെന്നതിനാൽ ഡോക്ടർമാരുടെ താൽപര്യക്കുറവാണ് മരുന്ന് ആവശ്യത്തിന് ലഭിച്ചിട്ടും പെരിന്തൽമണ്ണയിൽ കുത്തിവെപ്പ് നൽകാത്തതെന്ന് പരാതിയുണ്ട്. അതേസമയം … Read more