സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

എ​ട​പ്പാ​ൾ: എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ ഡ്രൈ​വി​ൽ വ​ലി​യ അ​ള​വി​ലു​ള്ള സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. എ​ട​പ്പാ​ൾ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ മ​ർ​സൂ​ഖാ​ണ്​ (22) പൊ​ന്നാ​നി എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘം എ​ട​പ്പാ​ൾ ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 4.612 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഗോ​വ​യി​ൽ പോ​യ​ത്​ മു​ത​ൽ ഇ​യാ​ൾ എ​ക്‌​സൈ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത എം.​ഡി.​എം.​എ​ക്ക്​ കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന​താ​യി ക​ണ​ക്കാ​ക്കു​ന്നു.

സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ൽ പ്ര​ധാ​നി​യാ​ണ് മു​ഹ​മ്മ​ദ്‌ മ​ർ​സൂ​ഖെ​ന്നും ഇ​യാ​ളു​ടെ കീ​ഴി​ൽ ച​ങ്ങ​രം​കു​ളം, എ​ട​പ്പാ​ൾ, ന​ടു​വ​ട്ടം മേ​ഖ​ല​യി​ൽ എം.​ഡി.​എം.​എ വി​ത​ര​ണം ചെ​യ്യു​ന്ന ചെ​റു​സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ത്തു വ​ർ​ഷ​ത്തി​ല​ധി​കം ത​ട​വ് ല​ഭി​ക്കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​ത്. പൊ​ന്നാ​നി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ. ​ജി​നീ​ഷ്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ എ. ​ഗ​ണേ​ശ​ൻ, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ എ​ൽ. ബാ​ബു, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജെ.​ഒ. ജെ​റി​ൻ, കെ. ​അ​നൂ​പ്, എ.​എ​സ്. ശ​ര​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *