ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം:നിയമ പോരാട്ടത്തിന് കുടുംബം

ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം:നിയമ പോരാട്ടത്തിന് കുടുംബം

തിരൂർ: ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിയമ പോരാട്ടത്തിലേക്ക്. കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കന്മനം തെക്കുമ്മുറി കണ്ടംപാറ സ്വദേശി കാവുംപുറത്ത് അഷ്റഫ് അലിയുടെ മകൾ ജാസിറ എന്ന മോൾട്ടിയെ (25) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം എത്തിയത്. ഭർത്താവ് അനന്താവൂർ കൈത്തക്കര ചെനക്കലിലെ കുന്നത്ത് വീട്ടിൽ അഷ്റഫിന്റെയും മാതാപിതാക്കളായ ഇയ്യാത്തുമ്മു, അബു, ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യ ഫസീല, ഭർതൃ സഹോദരി ബുഷ്റ … Read more

ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിനെ ആദരിച്ചു

ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിനെ  ആദരിച്ചു

ജീവരക്ഷ 2022 HOPE. BLOOD DONORSമീറ്റിൽ ജീവ കാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിനെ ആദരിച്ചു. കോഴിക്കോട് വ്യാപാര ഭവനിലായിരുന്നു പ്രോഗ്രാം. ഇതിനു മുൻപും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നിരവധി അവാർഡുകൾ അസീസിനെ തേടിയെത്തിയിട്ടുണ്ട്. അഴുകിയ മൃതദേഹങ്ങൾ കണ്ടെടുക്കാനും പോസ്റ്റുമോർട്ടത്തിനു സഹായിക്കൽ മുതൽ നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുന്ന മഠത്തിൽ അബ്ദുൽ അസിസ് നാട്ടുകാർക്ക് ഒരു മുതൽകൂട്ടാണ്. എട്ടാം വയസ്സിൽ ഉപ്പ മരിച്ച ശേഷം കുടുംബം പുലർത്താൻ ചെയ്ത തൊഴിലുകൾ തന്നെയാണ് ഈ സാഹസങ്ങൾക്കെല്ലാം … Read more

ലോറി സ്‌കൂട്ടറിലിടിച്ച് ഡോക്ടർ മരണപ്പെട്ടു

ലോറി സ്‌കൂട്ടറിലിടിച്ച് ഡോക്ടർ മരണപ്പെട്ടു

Malappuram News :  കുറുവ – ലോറി സ്‌കൂട്ടറിലിടിച്ച് ഡോക്ടർ മരിച്ചു. പെരിന്തൽമണ്ണ മലാപ്പറമ്പ് എം.ഇ.എസ്.മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഴമള്ളൂർ സമൂസ്പടി പൂച്ചമാന്തിയിലെ ഫൈസൽ പാറമ്മൽ (26) ആണ് മരിച്ചത്. എം.ഇ.എസ്.മെഡിക്കൽ കോളേജിൽ നിന്ന് അങ്ങാടിപുറത്തെ ക്ലിനിക്കിലേക്ക് പോകുമ്പോൾ  പുത്തനങ്ങാടി ഗൈറ്റ് പടിയിവെച്ച് ഫൈസൽ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവ്: മുഹമ്മദ് മുസ്‌ലിയാർ. മാതാവ്:ആമിന.ഭാര്യ: ഡോ.നൗഷിദ. സഹോദരങ്ങൾ: റംല, ഹൈറുനീസ, ഷബീറലി, മുഹമ്മദലി.  

തുഞ്ചന്‍പറമ്പില്‍ ചിത്രാങ്കണം ചിത്രകല ക്യാമ്പിന് തുടക്കം

തുഞ്ചന്‍പറമ്പില്‍ ചിത്രാങ്കണം ചിത്രകല ക്യാമ്പിന് തുടക്കം

തിരൂര്‍: തുഞ്ചന്‍പറമ്പില്‍ ചിത്രാങ്കണം ചിത്രകല ക്യാമ്പ് സാഹിത്യകാരൻ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഗോപി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു എന്നിവര്‍ സംസാരിച്ചു. കെ.എസ്. വെങ്കിടാചലം നന്ദി പറഞ്ഞു. തുടര്‍ന്ന് ചിത്രകല തല്‍പരരായ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ നടന്നു. ക്യാമ്പ് ഡയറക്ടര്‍ ആര്‍ട്ടിസ്റ്റ് സി.കെ. കുമാരന്‍, ചിത്രകാരന്‍മാരായ ബഷീര്‍ ചിത്രകൂടം, ദിനേശ് നക്ഷത്ര, ജോഷി പേരാമ്പ്ര, കരുണാകരന്‍ പേരാമ്പ്ര, ലിസി ഉണ്ണി, കെ.കെ. പ്രേംകുമാര്‍, … Read more

എടവണ്ണയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

എടവണ്ണയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

Malappuram News : എടവണ്ണയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കിഴക്കേ ചാത്തല്ലൂർ പാലനാടൻ നിയാസ് (25), ചൂളാട്ടിപാറ കുഴിപ്പുറത്ത് അക്ഷയ് (24) എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. രണ്ട് ഗ്രാം എം.ഡി.എം.എ ആണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ലഹരി മാഫിയ സംഘങ്ങളെ പിടികൂടാൻ എടവണ്ണ സ്റ്റേഷൻ പരിധിയിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പരിശോധന നടത്തി വരുകയാണ്. ഒരു മാസത്തിനിടെ നിരോധിത പുകയില ഉൽപന്നങ്ങൾ … Read more

വിൽപ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി പിടിയിൽ

വിൽപ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി പിടിയിൽ

മലപ്പുറം: വിൽപനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി വേങ്ങര സ്വദേശി പിടിയിൽ. വേങ്ങര വലിയോറ സ്വദേശി ഐകതൊടിക വീട്ടിൽ മുഹമ്മദ് റസാഖിനെയാണ് (45) മൂന്ന് ഗ്രാം എ.ഡി.എം.എയുമായി മലപ്പുറം എസ്.ഐ എ. നിധിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ വേങ്ങരയിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മലപ്പുറം ഡാൻസഫ് ടീം അംഗങ്ങളായ എസ്.ഐ ഗിരീഷ്, പൊലീസുകാരായ ജസീർ, സിറാജുദ്ദീൻ, സഹേഷ്, ദിനേശ്, സലിം എന്നിവരാണ് പിടികൂടിയത്.