പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആർടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു. കല്ലേറിൽ എട്ട് ഡ്രൈവർമാർക്ക് പരുക്കേറ്റു. 51 ബസുകൾക്ക് കേടുപാടുകളുണ്ടായി.
നിലവിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു കൃത്യമായ കണക്കെടുത്താല്‍ നഷ്ടം ഇതിലും കൂടും എന്നാണ് വിലയിരുത്തല്‍ സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകള്‍ സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്‍റെ 62 ശതമാനം ബസുകളും സർവീസ് നടത്തി.
ജനങ്ങള്‍ക്ക് യാത്രാ സൗകര്യം കെ.എസ്.ആര്‍.ടി.സി ഉറപ്പാക്കും. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കും. സംസ്ഥാനത്ത്മിക്ക ജില്ലകളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്.