സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
എടപ്പാൾ: എൻ.ഡി.പി.എസ് സ്പെഷൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. എടപ്പാൾ സ്വദേശി മുഹമ്മദ് മർസൂഖാണ് (22) പൊന്നാനി എക്സൈസ് റേഞ്ച് സംഘം എടപ്പാൾ ജങ്ഷനിൽ നടത്തിയ പരിശോധനയിൽ 4.612 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. കഴിഞ്ഞയാഴ്ച ഗോവയിൽ പോയത് മുതൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത എം.ഡി.എം.എക്ക് കാൽ ലക്ഷത്തിലധികം രൂപ വില വരുന്നതായി കണക്കാക്കുന്നു. സിന്തറ്റിക് മയക്കുമരുന്നു കടത്തിൽ പ്രധാനിയാണ് മുഹമ്മദ് മർസൂഖെന്നും ഇയാളുടെ കീഴിൽ ചങ്ങരംകുളം, എടപ്പാൾ, നടുവട്ടം മേഖലയിൽ എം.ഡി.എം.എ … Read more