ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എടപ്പാൾ മേൽപാലത്തിന് താഴെ അടിമുടി മാറ്റം

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം  എടപ്പാൾ മേൽപാലത്തിന് താഴെ അടിമുടി മാറ്റം

എടപ്പാൾ: എടപ്പാൾ ടൗണിൽ മേൽപാലത്തിന് താഴെ അടിമുടി മാറ്റം . മേൽപാലത്തിന്റെ താഴെ പൊതുശുചിമുറികൾ, റൗണ്ട് എബൗട്ട്, കുടിവെള്ള കൗണ്ടർ, കോഫീ ഷോപ്പ്, സൗജന്യ ഭക്ഷണ കൗണ്ടർ എന്നിവ സ്ഥാപിച്ചു.എടപ്പാളിൽ രാപ്പകൽ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി എക്സ്റ്റൻഷനും ഒരുക്കിയിട്ടുണ്ട്. പരിസരപ്രദേശം ദീപാലംകൃതമാക്കി സൗന്ദര്യവത്കരിച്ചു. ഡോ. കെ.ടി. ജലീൽ എം.എൽ.എയുടെ നിർദേശപ്രകാരം വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേറ്റ്സാണ് നിർമാണ പ്രവൃത്തികൾ പൂർത്തികരിച്ചത്. ഒരുവർഷം ശുചിമുറിയും മറ്റും പരിപാലിക്കുന്നതിന് കേറ്റ്സിന് ചുമതല നൽകി. പണി പൂർത്തിയായ ശുചിമുറി സമുച്ചയത്തിൽ ആറ് … Read more

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

പെരുവള്ളൂർ: കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 22കാരൻ അറസ്റ്റിൽ. തിരൂർ വളവന്നൂർ സ്വദേശി കുറുകോളിൽ മുഹമ്മദ് സുഹൈലിനെയാണ് തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ കെ.ഒ. പ്രദീപ്, സബ് ഇൻസ്‌പെക്ടർ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. വിദ്യാർഥിനി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഐ.സി.ഡി.എസാണ് തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയത്.

കാളികാവിൽ വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നു

കാളികാവിൽ  വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നു

കാളികാവ്: വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നതായി പരാതി. കാളികാവ് ചെറൂത്ത് പാറച്ചോലയിൽ തുപ്പിനിക്കാടൻ കബീറിന്റെ കുളത്തിലാണ് വിഷം കലക്കിയത്. വിളവെടുപ്പിന് പാകമായ രണ്ടു ടണ്ണോളം മീനുകൾ ചത്തുപൊങ്ങി. ഞായറാഴ്ച രാത്രിയാണ് മത്സ്യകൃഷി നടത്തുന്ന പാറക്വാറി കുത്തിൽ വിഷം കലക്കി മീനുകളെ കൊന്നൊടുക്കിയത്. മൂന്നാഴ്ച മുമ്പും ഇതേ കുളത്തിൽ സാമൂഹികദ്രോഹികൾ വിഷം കലക്കി മീനുകളെ കൊന്നിരുന്നു. വാള, സിലോപ്പി തുടങ്ങി എട്ടു കിലോയോളം തൂക്കമുള്ളതടക്കം വലിയ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. അടുത്താഴ്ച വിളവെടുപ്പ് നടത്താനിരിക്കെയാണ് ഈ ക്രൂരത. ഫിഷറീസ് … Read more

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.45നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ജനനം. ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, … Read more

എം.ഡി.എം.എ വിൽപ്പന ന​ട​ത്തു​ന്ന​തി​നി​ടെ മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളായ മൂന്നുപേർ പിടിയിൽ

എം.ഡി.എം.എ  വിൽപ്പന ന​ട​ത്തു​ന്ന​തി​നി​ടെ  മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളായ  മൂന്നുപേർ പിടിയിൽ

വ​ണ്ടൂ​ർ: എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. ഇ​വ​രി​ൽ​നി​ന്ന് മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ലാ​യി 23.104 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. മ​ഞ്ചേ​രി ന​റു​ക​ര മം​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ല്ലാ​ഞ്ചി​റ ബ​ഷീ​ർ (42), നെ​ച്ചി​ത്ത​ട​ത്തി​ൽ അ​ബ്ദു​സ​മ​ദ് (35), വ​ള്ളി​ക്കാ​പ്പ​റ്റ പൂ​ങ്ക​ട​ക്കു​ത്ത് അ​ജേ​ഷ് ബൈ​ജു (42) എ​ന്നി​വ​രാ​ണ് തി​രു​വാ​ലി കൂ​ളി​ക്കു​ന്ന് റോ​ഡ​രി​കി​ൽ വെ​ച്ച്​ പി​ടി​യി​ലാ​യ​ത്. മൂ​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വി​ൽ​പ​ന​ക്കാ​രു​മാ​ണെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബ​ഷീ​റി​ന്‍റെ പ​ക്ക​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ​വ​രാ​ണ് മ​റ്റു ര​ണ്ട് പ്ര​തി​ക​ൾ. ഇ​തി​നാ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ലം … Read more

തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്

തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്

തിരൂർ: തോക്ക് ചൂണ്ടി നടുറോഡിൽ യുവാവിന്‍റെ അഭ്യാസം. പൊന്നാനി കറുകത്തിരുത്തി സ്വദേശി തൈവളപ്പിൽ ആഷിഖ് റഹ്മാൻ (30) ആണ് ആലിങ്ങൽ അങ്ങാടിയിൽ തോക്കുകാട്ടി പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയത്. പൊന്നാനിയിൽ നിന്നു കൂട്ടായിയിലേക്ക് വരുകയായിരുന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയാണ് ആഷിഖ് റഹ്മാൻ ആലിങ്ങലിലെത്തിയത്. സംസാരത്തിൽ പന്തികേട് തോന്നിയ ബൈക്ക് യാത്രികൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടനെ തിരൂരിൽ നിന്നു സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ പൊലീസ് ആലിങ്ങലിലെത്തി. പൊലീസ് എത്തിയതോടെ യുവാവ് അരയിൽനിന്ന് തോക്കെടുത്ത് പൊലീസിന് നേരെ ചൂണ്ടി. പൊലീസിനെ … Read more