ഇടിമുഴിക്കലിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

ഇടിമുഴിക്കലിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

വള്ളിക്കുന്ന്: ദേശീയപാത ഇടിമുഴിക്കലിന് സമീപം കാക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. കണ്ണൂരിൽനിന്ന് സിയാറത്ത് പോവുന്ന സംഘം സഞ്ചരിച്ച ബസും കന്യാകുമാരിയിൽ നിന്ന് വയനാട്ടിലേക്ക് പോവുന്ന കാറുമാണ് കാക്കഞ്ചേരി ഇറക്കം കഴിഞ്ഞുള്ള വളവിൽ കൂട്ടിയിടിച്ചത്. കന്യാകുമാരിയിൽനിന്നുള്ള രണ്ട് കുടുംബങ്ങളിൽനിന്നുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ നാലു വയസ്സുള്ള ജോഫിക് എന്ന കുട്ടിക്കും സാജി (30) എന്ന യുവതിക്കും ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. … Read more

തിരൂർ ജില്ല ആശുപത്രിയിൽ ആധുനിക ഓപറേഷൻ തിയറ്റർ ഉടൻ ആരംഭിക്കും

തിരൂർ ജില്ല ആശുപത്രിയിൽ ആധുനിക ഓപറേഷൻ തിയറ്റർ ഉടൻ ആരംഭിക്കും

തിരൂർ: മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരൂർ ജില്ല ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപറേഷൻ തിയറ്റർ തുറക്കാൻ നടപടി. കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗത്തിലാണ് ജനുവരി 14നുള്ളിൽ ഓപറേഷൻ തിയറ്ററിന്റെ നിർമാണം പൂർത്തിയാക്കാൻ കരാറുകാർക്ക് അന്ത്യശാസനം നൽകിയത്. ആശുപത്രിയിലെ ഓപറേഷർ തിയറ്റർ അഗ്നിക്കിരയായതോടെയാണ് പുതിയ തിയറ്ററിന്റെ ആവശ്യമുയർന്നത്. സി. മമ്മുട്ടി എം.എൽ.എ ആയിരുന്നപ്പോൾ ഇതിന്റെ നിർമാണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഉപകരണങ്ങൾ വാങ്ങാൻ ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപയും അനുവദിച്ച് ഉപകരണങ്ങൾക്കായി കെ.എം.സി.എല്ലിന് … Read more

കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും പിടിയില്‍

കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന(30) സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ്(24) കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ്(36) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കരിപ്പൂര്‍ പോലീസാണ് മൂന്ന് പ്രതികളെയും വിമാനത്താവളത്തിന്റെ കവാടത്തിന് സമീപംവെച്ച് പിടികൂടിയത്. … Read more

ട്രെയിൻ യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

ട്രെയിൻ യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

നിലമ്പൂർ: ട്രെയിനിൽ സഹയാത്രികയായ യുവതിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വണ്ടൂർ വെള്ളാമ്പുറം സ്വദേശി പിലാക്കാടൻ ഷിഹാബുദ്ദീൻ എന്ന ഷിബുവിനെയാണ് (34) വണ്ടൂർ ഇൻസ്പെക്ടർ ഇ. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കഴിഞ്ഞ 17നായിരുന്നു സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി ഷൊർണൂർ -നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവിന്‍റെ വീട്ടിലേക്ക് വരുകയായിരുന്നു. രാത്രി 9.20ഓടെ ട്രെയിൻ തൊടിയപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ കമ്പാർട്ട്മെന്റിൽ തനിച്ചായ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും … Read more

മുൻ ഗ്ലാസില്ല, ഡീസൽ ചോർച്ച; സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

മുൻ ഗ്ലാസില്ല, ഡീസൽ ചോർച്ച;  സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രക്കാവശ്യമായ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം. മാറാക്കര വി.വി.എം ഹയർ സെക്കൻഡറി സ്കൂൾ വാഹനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. സ്കൂൾ വാഹനത്തിന്‍റെ മുൻ ഗ്ലാസ് അടക്കം ഉണ്ടായിരുന്നില്ല. ഡീസൽ ചോർച്ചയുള്ള വാഹനത്തിൽ ആയയും ഉണ്ടായിരുന്നില്ല. മെക്കാനിക്കൽ കണ്ടീഷനും മോശമായിരുന്നു. തുടർന്നാണ് ഫിറ്റ്നസ് റദ്ദാക്കിയത്. എൻഫോഴ്സ്മെന്‍റ് വിഭാഗം എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാത അതിരുമടയിൽ നടത്തിയ പരിശോധനയിലാണ് … Read more

മലപ്പുറം ജില്ലയിൽ സെവൻസ് ഫുട്ബാളിന് ആരവമുയർന്നു

മലപ്പുറം ജില്ലയിൽ സെവൻസ് ഫുട്ബാളിന് ആരവമുയർന്നു

പട്ടിക്കാട്: ജില്ലയിൽ സെവൻസ് ഫുട്‌ബാൾ ആവേശത്തിന് ആരവമുയർന്നു. ഏറ്റവും പഴക്കമേറിയ ടൂർണമെന്റുകളിലൊന്നായ കാദറലി അഖിലേന്ത്യ സെവൻസ് ഫുട്‌ബാളിന് തിങ്കളാഴ്ച പട്ടിക്കാട് ഗവ. ഹൈസ്‌കൂൾ മൈതാനത്ത് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് ലക്കി സോക്കർ കോട്ടപ്പുറത്തെ നേരിട്ടു. കാദറലി സെവൻസിന്റെ അമ്പതാം വാർഷിക ടൂർണമെന്റാണ് ഈ വർഷം. ടൂർണമെന്റ് പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പച്ചീരി ഫാറൂഖ് സ്വാഗതം പറഞ്ഞു. കേരളത്തിൽ 39 ടൂർണമെൻറുകൾക്കാണ് ഈ വർഷം സെവൻസ് … Read more