അപകടക്കെണിയായി വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ്

അപകടക്കെണിയായി വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ്

PONNANI NEWS : ജല അതോറിറ്റിയുടെ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനുണ്ടാക്കിയ കുഴികൾ മൂടാത്തതിനാൽ പൊന്നാനി-നരിപ്പറമ്പ് ദേശീയപാതയിലെ പൊന്നാനി ആർ.വി പാലസിന് മുൻവശത്തെ റോഡ് അപകടക്കെണിയായി. മാസങ്ങൾ പിന്നിട്ടിട്ടും കുഴിയടക്കാൻ വാട്ടർ അതോറിറ്റി തയാറാവാത്തത് അപകടങ്ങൾക്കിടയാക്കുകയാണ്. ഒരാഴ്ച മുമ്പ് പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തിയ ഇടത്താണ് റോഡ് കോൺക്രീറ്റ് ചെയ്യാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായത്. മലപ്പുറത്തുനിന്ന് കരിങ്കല്ലുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് തിങ്കളാഴ്ച കുഴിയിൽ പതിച്ചത്. ലോറിയുടെ ചക്രങ്ങൾ പൂർണമായും കുഴിയിൽ വീണതോടെ നടുറോഡിൽ ലോറി കുടുങ്ങി. … Read more

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കണം: കടുപ്പിച്ച് കേന്ദ്ര സർക്കാർ

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കണം: കടുപ്പിച്ച് കേന്ദ്ര സർക്കാർ

കരിപ്പൂർ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ പറ്റില്ലെന്നു കേന്ദ്ര സർക്കാർ. ഇരുവശവും സുരക്ഷിതമേഖല നിര്‍മിക്കാന്‍ ഭൂമി നിരപ്പാക്കി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ഇതുവരെ വിശദമായ മറുപടി നല്‍കിയില്ല. അതിനാല്‍ സുരക്ഷിതമേഖല നിര്‍മിക്കാന്‍ റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്നു വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അബ്ദുസമദ് സമദാനി എംപിക്കു രേഖാമൂലം നൽകിയിട്ടുള്ള മറുപടിയിലാണ് വ്യോമയാന സഹമന്ത്രി വി.കെ.സിങ്, കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടത്തെ തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം റൺവേയ്ക്ക് … Read more

മഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

മഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

മലപ്പുറം: മഞ്ചേരിയിൽ കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. ഉച്ചക്ക് ഒരു മണിയോടെ ചെരണിയിലെ റെക്സിൻ ഷോപ്പ് ഉൾപ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപിടിത്ത സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികൾ, പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

സ്കൂൾ ബസ്സിറിങ്ങിയ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു

സ്കൂൾ ബസ്സിറിങ്ങിയ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു

താ​നൂ​ർ: താ​നൂ​ർ തെ​യ്യാ​ല​ക്ക് സ​മീ​പം പാ​ണ്ടി​മു​റ്റ​ത്ത് സ്കൂ​ൾ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ന​ന്ന​മ്പ്ര എ​സ്.​എ​ൻ.​യു.​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഫ്ന ഷെ​റി​ൻ (ഒ​മ്പ​ത്) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.20 നാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ൾ ബ​സി​ൽ നി​ന്നി​റ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രൂ​ര​ങ്ങാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. സ്കൂ​ളി​ൽ നി​ന്ന് പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ഴാ​ണ് ദാ​രു​ണ​സം​ഭ​വം. പാ​ണ്ടി​മു​റ്റം … Read more

അനധികൃത ചിട്ടി; നിലമ്പൂരിൽ യുവാവ് അറസ്റ്റിൽ

അനധികൃത ചിട്ടി; നിലമ്പൂരിൽ  യുവാവ് അറസ്റ്റിൽ

നിലമ്പൂർ: നിയമാനുസൃത രജിസ്ട്രേഷൻ ഇല്ലാതെ ലക്ഷങ്ങളുടെ അനധികൃത ചിട്ടി ഇടപാട് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്യൂട്ടി പാർലർ ഉടമ നിലമ്പൂർ നെടുമുണ്ടക്കുന്ന് സ്വദേശി തരിപ്പയിൽ ഷാഹുൽ ഹമീദിനെയാണ് (32) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ടൗണിൽ ഇയാൾ നടത്തിയിരുന്ന ബ്യൂട്ടി പാർലറിന്‍റെ മറവിലായിരുന്നു പണമിടപാട്. 2500 രൂപയുടെ പ്രതിമാസ ചിട്ടിയിൽ പങ്കെടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പ് ലഭിക്കുന്നവർ പിന്നീട് പണമടക്കേണ്ടതില്ല എന്ന ആകർഷകമായ പരസ്യം നൽകിയാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്. ഇത്തരം ചിട്ടികളിൽ തുടക്കത്തിൽ നിക്ഷേപകർക്ക് പണം … Read more

ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടം മലപ്പുറം അ​മ​ര​മ്പ​ലം വേ​ങ്ങാ​പ്പ​ര​ത​യി​ൽ

ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടം മലപ്പുറം  അ​മ​ര​മ്പ​ലം വേ​ങ്ങാ​പ്പ​ര​ത​യി​ൽ

പൂക്കോട്ടുംപാടം: ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടത്തെ അനുസ്മരിപ്പിക്കുമാറ് അമരമ്പലത്തും സൂര്യകാന്തി വിരിയിച്ച് മലയോര കർഷകൻ. ആദ്യമായാണ് അമരമ്പലത്ത് സൂര്യകാന്തി കൃഷി നടത്തുന്നത്.വേങ്ങാപരതയിലെ ഏഴ് ഏക്കറോളം വരുന്ന ഭൂമിയിൽ സൂര്യകാന്തി പരീക്ഷണാടിസ്ഥാനത്തിൽ ഇടവിളയായാണ് കൃഷി ചെയ്തത്. വേങ്ങാപരത വടക്കേതിൽ സീതിയിൽനിന്ന് പാട്ടത്തിനെടുത്ത ഭൂമിയിലാണ് വണ്ടൂർ ചെറുകോട് സ്വദേശി മൂസ കൃഷി ആരംഭിച്ചത്. വാഴ കൃഷി നടത്താറുള്ള വന മേഖലയോട് ചേർന്ന ഈ പ്രദേശത്ത് ഇത്തവണ തമിഴ്നാട് ഗുണ്ടൽപേട്ടിൽനിന്ന് വിത്ത് കൊണ്ടുവന്ന് ഇടകൃഷി നടത്തുകയായിരുന്നു. മണൽ ചേർന്ന മണ്ണായതിനാൽ കൃഷിക്ക് അനുയോജ്യമാണ്. … Read more