കാർ മോഷണ കേസിൽ 22 വർഷത്തിനുശേഷം പ്രതി പിടിയിൽ

കാർ മോഷണ കേസിൽ 22 വർഷത്തിനുശേഷം പ്രതി പിടിയിൽ

തിരൂർ: പുല്ലൂർ സ്വദേശിയുടെ വീട്ടിൽനിന്ന് 22 വർഷങ്ങൾക്കുമുമ്പ് അംബാസിഡർ കാർ കടത്തിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് വീരപ്പൻ റഹീമിന്റെ കൂട്ടാളിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ മാട്ടിൽ സൈതലവിയാണ് (50) വർഷങ്ങൾക്കുശേഷം അറസ്റ്റിലായത്. 2000 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രതി ഏറെക്കാലം വിദേശത്തായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

കാൽനടയാത്രക്കാരന്റെ അപകട മരണം: ഡ്രൈവർ പിടിയിൽ

കാൽനടയാത്രക്കാരന്റെ അപകട മരണം: ഡ്രൈവർ പിടിയിൽ

പാണ്ടിക്കാട്: പന്തല്ലൂരിൽ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ വാഹനവും ഡ്രൈവറെയും പൊലീസ് പിടികൂടി. ഒറ്റപ്പാലം കോതകുറുശ്ശി സ്വദേശി കറുകുളം നബീലിനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാവിലെ പന്തല്ലൂർ പുളിക്കലിലുണ്ടായ അപകടത്തിൽ പ്രദേശവാസി പടുകുണ്ടൻ മുഹമ്മദ് മരിച്ചിരുന്നു. നിർത്താതെ പോയ വാഹനം മണിക്കൂറുകൾക്കകമാണ് പൊലീസ് പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. തൈര് വിതരണത്തിന് സർവിസ് നടത്തുന്ന അശോക് ലെയ്‍ലാൻഡ് ദോസ്ത് പിക്അപാണ് അപകടത്തിന് കാരണം. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖ്, … Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വാഴക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മനയത്ത് വിഷ്ണു (19) വിനെയാണ് വാഴക്കാട് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി‌. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എം.ഡി.എം.എയുമായി പുളിക്കൽ സ്വദേശി പിടിയിൽ

എം.ഡി.എം.എയുമായി പുളിക്കൽ സ്വദേശി പിടിയിൽ

പുളിക്കൽ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുളിക്കൽ വലിയ പറമ്പ് സ്വദേശി മലയിൽ ഷംസുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.234 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഷിജുവും സംഘവും നടത്തിയ പരിശോധനക്കിടെ പുളിക്കൽ ആലുങ്ങലിൽവെച്ചാണ് ഷംസുദ്ദീനെ പിടികൂടിയത്. ചില്ലറ വിൽപനക്കായി വൻകിട ലഹരി മാഫിയകളിൽ നിന്നാണ് ഇയാൾ ഇത്തരം മയക്കുമരുന്ന് വാങ്ങുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളിൽ നിന്ന് സംഘത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. … Read more

ജന്മദിനമാണെന്ന് അറിയിച്ച് അജ്ഞാതന്റെ ചോക്കലേറ്റ് വിതരണം, ചോക്കലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ നെഞ്ചുവേദനയും ഛർദ്ദിയും, ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ…!

ജന്മദിനമാണെന്ന് അറിയിച്ച് അജ്ഞാതന്റെ ചോക്കലേറ്റ് വിതരണം, ചോക്കലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ നെഞ്ചുവേദനയും ഛർദ്ദിയും, ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ…!

ചോക്കലേറ്റ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാറിലെത്തിയ അജ്ഞാതൻ വിതരണം ചെയ്ത ചോക്കലേറ്റ് കഴിച്ചാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. തൻ്റെ ജന്മദിനമാണെന്നറിയിച്ചാണ് അജ്ഞാതൻ നോർത്ത് അംബസാരി റോഡിലുള്ള മദൻ ഗോപാൽ ഹൈസ്‌കൂളിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികൾക്ക് ചോക്കലേറ്റ് വിതരണം ചെയ്തത്. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ഇവരൊക്കെ അപകടനില തരണം ചെയ്തു എന്നും അധികൃതർ അറിയിച്ചു.കറുത്ത കാറിൽ എത്തിയ ആളാണ് ചോക്കലേറ്റ് വിതരണം ചെയ്തതെന്ന് കുട്ടികൾ പറഞ്ഞു. പൊലീസ് … Read more

തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂർ: ബുധനാഴ്ച രാവിലെ 6ന് തിരൂർ താഴേപ്പാലത്താണ് അപകടം നടന്നത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച് ഹോട്ടലിന്റെ മതിലും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കും പൂർണമായി തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന 2 പേർക്കു പരുക്കേറ്റു. കാർ വരുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഗുരുവായൂരിൽനിന്ന് വരികയായിരുന്ന കെഎൽ 14 ജെ 180 നമ്പർ കാർ താഴേപ്പാലം ജംക‍്ഷനിലേക്കുള്ള ഇറക്കത്തിനു മുൻപായി നിയന്ത്രണം വിടുകയായിരുന്നു. റോഡിൽനിന്ന് തെന്നി സമീപത്തെ ഹോട്ടലിനു മുന്നിലേക്ക് പാഞ്ഞുകയറിയ കാർ ആദ്യം … Read more