വീടിന്റെ മുൻവാതിലിന്റെ വിടവിനുള്ളിലിൽ പത്തിവിരിച്ചുനിൽക്കുന്ന മൂർഖൻ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വടക്കേ ഇന്ത്യയിലെ ഗ്രാമത്തിൽ നിന്നുള്ളതാണ് ദൃശ്യമെന്നാണ് നിഗമനം. ഇഷ്ടിക കെട്ടിയുണ്ടാക്കിയ വീടിന്റെ വാതിലിനു മുന്നിൽ പത്തിവിരിച്ച് ആക്രമിക്കാൻ തയാറായി നിൽക്കുന്ന പാമ്പിനെ ദൃശ്യത്തിൽ കാണാം.. വിഡിയോ ചിത്രീകരിക്കുന്നയാളെ പാമ്പ് കൊത്താനായുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ദി ഫിഗൻ എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
The safest security system! 😂 pic.twitter.com/QwSesTD7HE
— Figen (@TheFigen_) December 26, 2022
ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകടികൾ നടക്കുന്ന രാജ്യം ഇന്തൊനീഷ്യയാണ്. മൂന്നാം സ്ഥാനത്ത് ആഫ്രിക്കൻ രാജ്യമായ നൈജീരിയ. നാലാം സ്ഥാനത്ത് നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലദേശുമാണ്. ലോകത്തെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകൾ അധിവസിക്കുന്ന ഓസ്ട്രേലിയയിലും യുഎസിലുമൊക്കെ പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൊതുവെ കുറവാണ്. ജനസാന്ദ്രത കുറവായതിനാൽ പാമ്പുകളും മനുഷ്യരുമായി അധികം ഇടപെടൽ വരാത്തതാണു കാരണം.