അ​ങ്ങാ​ടി​പ്പു​റ​ത്ത് മാ​ലി​ന്യം നി​റ​ഞ്ഞ്അ​ഴു​ക്കു​ചാ​ലു​ക​ൾ

അ​ങ്ങാ​ടി​പ്പു​റം: ഹ​രി​ത ക​ർ​മ സേ​ന​യെ ഉ​പ​യോ​ഗി​ച്ച് വ്യ​വ​സ്ഥാ​പി​ത​മാ​യി മാ​ലി​ന്യ​നീ​ക്കം ന​ട​ത്താ​ത്ത​തി​ന് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​നെ​തി​രെ ഉ​യ​രു​ന്ന ആ​​ക്ഷേ​പ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ അ​ഴു​ക്കു​ചാ​ൽ പ്ര​ശ്ന​വും. വൈ​ലോ​ങ്ങ​ര​യി​ലും പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്ത​രം ക​വ​ല​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ത്തേ​ണ്ട അ​ഴു​ക്കു​ചാ​ൽ ന​വീ​ക​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ അ​ഴു​ക്കു​ചാ​ലു​ക​ൾ മി​ക്ക​യി​ട​ത്തും മാ​ലി​ന്യം നി​റ​ഞ്ഞ് വെ​ള്ള​മൊ​ഴു​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്. വൈ​ലോ​ങ്ങ​ര​യി​ൽ മ​ഴ​ക്കുമു​മ്പേ അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ റോ​ഡി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​ത​ത് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ മു​ൻ​കൈ എ​ടു​ത്ത് അ​ഴു​ക്കു​ചാ​ലു​ക​ളി​ലെ മാ​ലി​ന്യ നീ​ക്ക​ത്തി​ന് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. വൈ​ലോ​ങ്ങ​ര​യി​ൽ … Read more

പൊന്നാനിയിൽ 350 പവൻ സ്വർണാഭരണ കവർച്ച; സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടു

പൊന്നാനിയിൽ 350 പവൻ സ്വർണാഭരണ കവർച്ച; സി.സി.ടി.വി ദൃശ്യം
പുറത്തുവിട്ടു

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്ന് 350 പ​വ​ൻ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ഴ്ച​ക്ക് ശേ​ഷം മോ​ഷ്ടാ​വി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം പു​റ​ത്തു​വി​ട്ട് പൊ​ലീ​സ്. ക​ഴി​ഞ്ഞ​മാ​സം 13ന് ​ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പൊ​ന്നാ​നി ഐ​ശ്വ​ര്യ തി​യേ​റ്റ​റി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്ന് ക​വ​ർ​ച്ച ന​ട​ന്ന​ത്. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ തി​രൂ​ർ ഡി​വൈ.​എ​സ്‌.​പി പി.​പി. ഷം​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. മോ​ഷ​ണം ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്തെ സി.​സി.​ടി.​വി ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചി​രു​ന്നു. ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തെ സം​സ്ഥാ​ന പാ​ത​വ​രെ നാ​യ എ​ത്തി​യി​രു​ന്നു. മൊ​ബൈ​ൽ ട​വ​ർ പ​രി​ശോ​ധ​ന​യും … Read more

പെയിന്‍റിങ്ങിനിടെ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പെയിന്‍റിങ്ങിനിടെ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പരപ്പനങ്ങാടി: പെയിന്‍റിങ്ങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്‍റെ മകൻ റംഷീദ് (25) ആണ് മരിച്ചത്. മാതാവ്: റംല. സഹോദരങ്ങൾ: റാഷിദ, ഫാത്തിമ രഹന. 

പെരിന്തൽമണ്ണ കൊലപാതകം: ദമ്പതികൾ അറസ്റ്റിൽ, കാരണം നഗ്നവിഡിയോ പകർത്തിയതിന്റെ വിരോധമെന്ന് പൊലീസ്

പെരിന്തൽമണ്ണ കൊലപാതകം: ദമ്പതികൾ അറസ്റ്റിൽ, കാരണം നഗ്നവിഡിയോ പകർത്തിയതിന്റെ വിരോധമെന്ന് പൊലീസ്

പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ വാടകക്വാര്‍ട്ടേഴ്‌സില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി ബുദ്ധദേവ് ദാസ് (27), ഭാര്യ പര്‍ബ മെദിനിപൂര്‍ ജില്ലയിലെ ബ്രജല്‍ചക്ക് സ്വദേശിനി ദോളന്‍ ചപദാസ്(33) എന്നിവരാണ് ബംഗാളില്‍ അറസ്റ്റിലായത്. പശ്ചിമബംഗാൾ സൗത്ത് 24 പര്‍ഗാനാസ് ഹരിപൂര്‍ സ്വദേശി ദിപാങ്കര്‍ മാജി(38) കൊല്ലപ്പെട്ട കേസിലാണ് പ്രതികൾ പിടിയിലായത്. പെരിന്തൽമണ്ണ കക്കൂത്ത് റോഡില്‍ മണലിക്കുഴിത്തോട്ടത്തിലെ … Read more

വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ വ​ല​ഞ്ഞ് നാ​ട്ടു​കാ​രും ​ഉ​ദ്യോ​ഗ​സ്ഥ​രും

വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ വ​ല​ഞ്ഞ് നാ​ട്ടു​കാ​രും ​ഉ​ദ്യോ​ഗ​സ്ഥ​രും

കോ​ട്ട​ക്ക​ൽ: ഉ​ഷ്ണ​ത​രം​ഗം ആ​ഞ്ഞു​വീ​ശു​ന്ന കേ​ര​ള​ത്തി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റുക​ളു​ടെ ശേ​ഷി കൂ​ട്ടാ​നോ പു​തി​യ ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ സ്ഥാ​പി​ക്കാ​നോ ഉ​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​തെ കെ.എസ്.ഇ.ബി മാ​നേ​ജ്മെ​ന്റ് കൈ​യൊ​ഴി​യു​ക​യാ​ണെ​ന്ന് ആ​രോ​പ​ണം. ഇ​തോ​ടെ സ​ഹി​കെ​ട്ട് പൊ​തു​ജ​നം കെ.​എ​സ്.​ഇ.​ബി ഓ​ഫി​സു​ക​ളി​ൽ ക​യ​റി ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും വി​ധം വൈ​ദ്യു​തി ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്ന സ്ഥി​തി​യു​മാ​ണ്. അ​മി​ത ലോ​ഡ് കാ​ര​ണം കേ​ടാ​കു​മ്പോ​ൾ പ​ക​രം വെ​ക്കാ​നോ മാ​റ്റി​വെ​ക്കാ​നോ ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ ഇ​ല്ലാ​തെ സെ​ക്ഷ​ൻ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​രും എ.​ഇ​മാ​രും പ​ര​ക്കം​പാ​യു​ക​യാ​ണ്. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ കി​ട്ടാ​ത്ത​തി​നാ​ൽ തൊ​ട്ട​ടു​ത്ത ട്രാ​ൻ​സ്ഫോ​മ​റി​ലേ​ക്ക് കേ​ടാ​യ ട്രാ​ൻ​സ്ഫോ​മ​റി​ലെ ലോ​ഡു​കൂ​ടി ക​ണ​ക്ട് ചെ​യ്യു​മ്പോ​ൾ … Read more

ഡ്രൈ​വി​ങ് ടെ​സ്റ്റ്‌ പ​രി​ഷ്ക​ര​ണം; കി​ട്ടി​യ സ്ലോ​ട്ട് ന​ഷ്ട​മാ​യ​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി

ഡ്രൈ​വി​ങ് ടെ​സ്റ്റ്‌ പ​രി​ഷ്ക​ര​ണം; കി​ട്ടി​യ സ്ലോ​ട്ട് ന​ഷ്ട​മാ​യ​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: സ​ബ് റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സി​ൽ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഡ്രൈ​വി​ങ് ടെ​സ്റ്റി​നു​ള്ള സ്ലോ​ട്ട് റ​ദ്ദാ​ക്കി​യ​തോ​ടെ അ​പേ​ക്ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൂ​ട്ട​മാ​യി എ​ത്തി ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. സ്ലോ​ട്ട് റ​ദ്ദാ​ക്കി​യ​തി​ൽ ന്യാ​യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​വാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ല​ഞ്ഞു. മ​ന്ത്രി​യു​ടെ പ​രി​ഷ്കാ​ര​വും ഇ​നി ന​ട​പ്പാ​വാ​ൻ പോ​വു​ന്ന രീ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും അ​പേ​ക്ഷ​ക​ർ തൃ​പ്ത​രാ​യി​ല്ല. ഇ​വ​ർ ജോ​യി​ന്‍റ് ആ​ർ.​ടി.​ഒ​ക്ക് പ​രാ​തി​യും ന​ൽ​കി. ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സം മു​ത​ൽ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഡ്രൈ​വി​ങ് ടെ​സ്റ്റി​നു​ള്ള സ്ലോ​ട്ടാ​ണ് റ​ദ്ദാ​ക്കി​യ​ത്. മേ​യ്, … Read more