ലൈംഗികാധിക്ഷേപം: പി.കെ. നവാസിന് എതിരായ കേസിലെ തുടർ നടപടികൾക്ക് സ്റ്റേ
കൊച്ചി: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസിനെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. 2021 ജൂൺ 22ന് നടന്ന എം.എസ്.എഫ് നേതൃയോഗത്തിൽ പി.കെ. നവാസ് വനിതാ നേതാവിന് നേരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ വെള്ളയിൽ പൊലീസെടുത്ത കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന തുടർ നടപടികളാണ് രണ്ടാഴ്ചത്തേക്ക് ജസ്റ്റിസ് ജി. ഗിരീഷ് സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കാൻ … Read more