എം. ഡി. എം. എ യുമായി മൂന്നു പേർ പിടിയിൽ

Spread the love

പരപ്പനങ്ങാടി :ഓട്ടോയിൽ വിൽപനയ്ക്കായി കൊണ്ടുപോയ എം. ഡി. എം. എ. യുമായി മൂന്നുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. ചെട്ടിപ്പടി കോയംങ്കുളം സ്വദേശി പി.വി അലിയാസ് (35), കെ. പി. ജുനൈദ് (34),ആലുങ്ങൽ ബീച്ചിലെ കെ. പി. ഫൈസൽ (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 4.10 ഗ്രാം എം.ഡി എം ഉം , പതിനായിരത്തിഅഞ്ഞൂറ് രൂപയും, ഓട്ടോറിക്ഷയും പിടികൂടി.

ശനിയാഴ്ച്ച ചെട്ടിപ്പടി റെയിൽവെഗേറ്റിന് സമീപത്ത് വെച്ചാണ് പരപ്പനങ്ങാടി പൊലീസ് ഇവരെ പിടികൂടിയത്. താനൂർ ഡിവൈഎസ്പി, വി. വി. ബെന്നിയുടെ നിർദ്ദേശത്തെ തുടർന്ന് പരപ്പനങ്ങാടി എസ്. എച്ച്. ഒ, കെ ഹരീഷിന്റെ നേതൃത്വത്തിൽ എസ്. ഐ മാരായ അരുൺ, ജയദേവൻ, രാജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ,ദിലീപ്, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.. പരപ്പനങ്ങാടി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Comment