കോട്ടക്കൽ(മലപ്പുറം): പുത്തൂർ ചിനക്കൽ ബൈപ്പാസ് പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. മുഹമ്മദ് റിഷാദ്, ഹംസ എന്നിവരാണ് മരണപ്പെട്ടത്.
എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സിയാദ്, ഇർഷാദ് എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
മൃതദേഹം ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക്�മാറ്റി.