മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് സാദിഖലി തങ്ങൾ; ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ സമരം

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് സാദിഖലി തങ്ങൾ; ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ സമരം

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫ് ഭരണത്തിൽ പ്ലസ് വൺ ബാച്ചുകൾ വർധിപ്പിച്ചിരുന്നു. ഈ വർഷം ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. വിജയശതമാനം അനുസരിച്ച് കുട്ടികൾക്ക് ഉപരിപഠനം നടത്താൻ സാധിക്കുന്നില്ല. ബാച്ചുകൾ അനുവദിക്കുക എന്നതാണ് ഏക പരിഹാരം. വിദ്യാഭ്യാസ പ്രതിസന്ധിയിൽ നിന്ന് കുട്ടികളെ സർക്കാർ രക്ഷപ്പെടുത്തണമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

കാത്തിരുന്ന് കാത്തിരുന്ന്

കാത്തിരുന്ന് കാത്തിരുന്ന്

കൊ​ണ്ടോ​ട്ടി: അ​ഗ്നി​ബാ​ധ​ക​ള്‍ തു​ട​ര്‍ക്ക​ഥ​യാ​കു​മ്പോഴും കൊ​ണ്ടോ​ട്ടി ന​ഗ​ര​വും പ​രി​സ​ര​ഗ്രാ​മ​ങ്ങ​ളും പ്ര​തി​രോ​ധ​മി​ല്ലാ​തെ നെ​ട്ടോ​ട്ട​ത്തി​ൽ. ജി​ല്ല​യി​ലെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി​ട്ടു​പോ​ലും കൊ​ണ്ടോ​ട്ടി​യി​ല്‍ അ​ഗ്‌​നി​ര​ക്ഷ​നി​ല​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ ഈ ​ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ല്‍നി​ന്ന് ഉ​യ​രാ​റു​ണ്ടെ​ങ്കി​ലും കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ല്‍ മാ​റി​വ​രു​ന്ന സ​ര്‍ക്കാ​റു​ക​ളി​ല്‍നി​ന്ന് കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ഇല്ല. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള അ​ഗ്നി​ര​ക്ഷ​സേ​ന​യു​ണ്ടെ​ന്ന കാ​ര​ണം മു​ന്‍നി​ര്‍ത്തി ജ​ന​കീ​യാ​വ​ശ്യ​ത്തി​ന് മു​ഖം​ന​ല്‍കാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ന്ന സ​മീ​പ​ന​മാ​ണ് സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ക​ത്തു​ന്ന വേ​ന​ലി​ല്‍ ന​ഗ​ര​ത്തി​ലും സ​മീ​പ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും തോ​ട്ട​ങ്ങ​ള്‍ക്കും പു​ല്‍ക്കാ​ടു​ക​ള്‍ക്കു​മെ​ല്ലാം തീ​പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും … Read more

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ കയറാനാവാതെ തൊഴിലാളിക്ക് ദാരുണാന്ത്യം

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ കയറാനാവാതെ തൊഴിലാളിക്ക് ദാരുണാന്ത്യം

പെരിന്തൽമണ്ണ: പാറ പൊട്ടിക്കാൻ കരിമരുന്നിന് തിരികൊളുത്തിയശേഷം കിണറ്റിൽനിന്ന് കയറാനാകാത്തതിനാൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ തേക്കിൻകോട്ടിൽ ശനിയാഴ്ച ഉച്ചക്ക് 12.45നാണ് അപകടം. തമിഴ്നാട് സേലം പൂലംപാട്ടി കൊണേറിപ്പാട്ടി മെയ്യം സ്ട്രീറ്റിൽ അപ്പുസ്വാമിയുടെ മകൻ രാജേന്ദ്രൻ (49) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തൊട്ടോളി നൗഫലിന്റെ ഉടമസ്ഥതയിലുള്ള കിണർ ആഴംകൂട്ടാൻ വേണ്ടി ഏഴുപേരടങ്ങിയ സംഘമാണ് പാറ പൊട്ടിക്കാനിറങ്ങിയത്. കംപ്രസർ ഉപയോഗിച്ച് കുഴിയെടുത്ത് കരിമരുന്ന് നിറച്ച് മറ്റു തൊഴിലാളികൾ കയറിയിരുന്നു. രാജേന്ദ്രനാണ് തിരികൊളുത്താൻ നിന്നത്. തിരി കൊളുത്തി നിശ്ചിത സമയത്തിനകം … Read more

എം. ഡി. എം. എ യുമായി മൂന്നു പേർ പിടിയിൽ

എം. ഡി. എം. എ യുമായി മൂന്നു പേർ പിടിയിൽ

പരപ്പനങ്ങാടി :ഓട്ടോയിൽ വിൽപനയ്ക്കായി കൊണ്ടുപോയ എം. ഡി. എം. എ. യുമായി മൂന്നുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. ചെട്ടിപ്പടി കോയംങ്കുളം സ്വദേശി പി.വി അലിയാസ് (35), കെ. പി. ജുനൈദ് (34),ആലുങ്ങൽ ബീച്ചിലെ കെ. പി. ഫൈസൽ (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 4.10 ഗ്രാം എം.ഡി എം ഉം , പതിനായിരത്തിഅഞ്ഞൂറ് രൂപയും, ഓട്ടോറിക്ഷയും പിടികൂടി. ശനിയാഴ്ച്ച ചെട്ടിപ്പടി റെയിൽവെഗേറ്റിന് സമീപത്ത് വെച്ചാണ് പരപ്പനങ്ങാടി പൊലീസ് ഇവരെ പിടികൂടിയത്. താനൂർ ഡിവൈഎസ്പി, വി. വി. … Read more

പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം നൽകണം -ജിഫ്​രി തങ്ങൾ

പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം നൽകണം -ജിഫ്​രി തങ്ങൾ

തിരൂർ: സംസ്ഥാനത്ത് പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സംസ്ഥാന സർക്കാർ സൗകര്യം ചെയ്തുകൊടുക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്​രി മുത്തുക്കോയ തങ്ങൾ. മലബാറിലെ പ്ലസ് വൺ സീറ്റ് കുറവ് കാരണം കുട്ടികൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തിരൂരിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്ലസ് വൺ സീറ്റ് കുറവാണെന്നും അത് പരിഹരിക്കാനാവശ്യമായ കാര്യങ്ങൾ സർക്കാറിനോടും വിദ്യാഭ്യാസ മന്ത്രിയോടും ചോദിക്കണമെന്നും ജിഫ്​രി മുത്തുക്കോയ തങ്ങൾ ചൂണ്ടിക്കാട്ടി.

ചോദ്യപേപ്പർ മാറിനൽകൽ: താനൂർ ദേവധാർ സ്കൂളിൽ 10 വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചു

ചോദ്യപേപ്പർ മാറിനൽകൽ: താനൂർ ദേവധാർ സ്കൂളിൽ 10 വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചു

താനൂർ (മലപ്പുറം): ചോദ്യക്കടലാസ് അബദ്ധത്തിൽ മാറി നൽകിയ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു മാത് സ് പരീക്ഷയെഴുതിയ 10 വിദ്യാർഥികളുടെ ഫലം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അന്വേഷണ നടപടികളുടെ ഭാഗമായി തടഞ്ഞുവെച്ചു. ഓൾഡ് സ്കീം പരീക്ഷയുടെ 80 മാർക്കിന്റെ മാത് സ് പരീക്ഷ ചോദ്യപേപ്പറാണ് യഥാർഥ ചോദ്യത്തിന് പകരം മാറിനൽകിയത്. പരീക്ഷ അവസാനിക്കാറായപ്പോഴാണ് വിദ്യാർഥികൾക്കും ഇൻവിജിലേറ്റർക്കും അബദ്ധം ബോധ്യമായത്. ഇതിനകം ചില കുട്ടികൾ ഹാളിൽനിന്ന് പുറത്തിറങ്ങിയിരുന്നു. ഇവരെ വിളിച്ചുവരുത്തി ക്ലാസിലുണ്ടായിരുന്നവരോടൊപ്പം വീണ്ടും ചോദ്യപേപ്പർ … Read more