ദു​രി​തവ​ഴി​യി​ല്‍ ര​ണ്ട​ത്താ​ണി

ദു​രി​തവ​ഴി​യി​ല്‍ ര​ണ്ട​ത്താ​ണി

കോ​ട്ട​ക്ക​ല്‍: ആ​റു​വ​രി​പാ​ത​യി​ല്‍നി​ന്ന് ഓ​വു​ചാ​ൽ വ​ഴി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത് റോ​ഡി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ ഹൈ​കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്ത​തോ​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ അ​തി​വേ​ഗ​ത്തി​ലാ​ക്കി നി​ർ​മാ​ണ​ക്ക​മ്പ​നി. നി​ർ​മാ​ണം നി​ർ​ത്തേ​ണ്ടി വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് ര​ണ്ട​ത്താ​ണി​യി​ലെ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ദേ​ശീ​യ​പാ​ത ക​ട​ന്നു പോ​കു​ന്ന ര​ണ്ട​ത്താ​ണി​യു​ടെ ഇ​രു​വ​ശ​വും ആ​ഴ​ത്തി​ല്‍ മ​ണ്ണെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യാ​ല്‍ ന​ഗ​ര​ത്തി​ല്‍നി​ന്നു​ള്ള മു​ഴു​വ​ന്‍ മ​ലി​ന​ജ​ല​വും പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍ഡി​ന്റെ​യും ഇ​രു​പ​താം വാ​ര്‍ഡി​ന്റെ​യും ഭാ​ഗ​മാ​യ അ​യൂ​ബ് ഖാ​ന്‍ റോ​ഡി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ക. നി​ല​വി​ല്‍ പെ​യ്തി​റ​ങ്ങി​യ മ​ഴ​വെ​ള​ളം … Read more

എ.ഐയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ വാണിയമ്പലം സ്വദേശിനി ഏഥന്‍സിലേക്ക്

എ.ഐയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ വാണിയമ്പലം സ്വദേശിനി ഏഥന്‍സിലേക്ക്

മ​ല​പ്പു​റം: ബ​യോ മെ​ഡി​ക്ക​ല്‍ ഇ​മേ​ജി​ങ്ങി​ല്‍ ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സി​നെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​ന്‍ മ​ല​യാ​ളി ഗ​വേ​ഷ​ക ഗ്രീ​സി​ന്റെ ത​ല​സ്ഥാ​ന​മാ​യ ഏ​ഥ​ന്‍സി​ലേ​ക്ക്. അ​ബൂ​ദ​ബി മു​ഹ​മ്മ​ദ്ബി​ന്‍ സാ​ഇ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഫെ​ല്ലോ​ഷി​പ്പോ​ടു​കൂ​ടി ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സി​ല്‍ പി​എ​ച്ച്.​ഡി ചെ​യ്യു​ന്ന അ​വ​സാ​ന വ​ര്‍ഷ വി​ദ്യാ​ർ​ഥി​നി ദാ​നി​യ ന​ജീ​ഹ​ക്കാ​ണ് അ​ബൂ​ദ​ബി യൂ​നി​വേ​ഴ്‌​സി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എ.​ഐ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്. ഏ​ഥ​ന്‍സി​ല്‍ ന​ട​ക്കു​ന്ന ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സിം​പോ​സി​യം ഓ​ഫ് ബ​യോ മെ​ഡി​ക്ക​ല്‍ ഇ​മേ​ജി​ങ്ങി​ലാ​ണ് ദാ​നി​യ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ക. വാ​ണി​യ​മ്പ​ലം കൊ​ക്ക​ര്‍ണി അ​ബ്ദു​ല്‍ ക​രീം-​ന​സീ​റ ബീ​ഗം ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ചേ​ളാ​രി … Read more

തോക്ക് ചൂണ്ടി പരാക്രമം: നാട്ടുകാർ പിടികൂടി കെട്ടിയിട്ട ഗുണ്ടാ സംഘാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തോക്ക് ചൂണ്ടി പരാക്രമം: നാട്ടുകാർ പിടികൂടി കെട്ടിയിട്ട ഗുണ്ടാ സംഘാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച് റിമാൻഡിൽ കഴിയുന്ന ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ട് വൈപ്പിൻ സ്വദേശികളുടെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം വൈപ്പിൻ സ്വദേശികളായ തിരുന്നില്ലത്ത് ആകാശ് (30), കിഴക്കേ വളപ്പിൽ ഹിമസാഗർ (30) എന്നിവരെയാണ് പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് അയച്ചിരുന്നത്. ഇവർ അംഗങ്ങളായ ക്വട്ടേഷൻ സംഘം തോക്ക് ചൂണ്ടി പരാക്രമം കാണിച്ചതോടെ പരിഭ്രാന്തരായ നാട്ടുകാർ ഇവരെ കീഴടക്കി സമീപത്തെ … Read more

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിത്വം പദ്ധതി; നാടുകാണി ചുരം മാലിന‍്യമുക്തമാക്കാൻ നടപടി തുടങ്ങി

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിത്വം പദ്ധതി; നാടുകാണി ചുരം മാലിന‍്യമുക്തമാക്കാൻ നടപടി തുടങ്ങി

നി​ല​മ്പൂ​ർ: ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ ശു​ചി​ത്വം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ടു​കാ​ണി ചു​രം മേ​ഖ​ല മാ​ലി​ന‍്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് ജി​ല്ല ഭാ​ര​ണ​ക്കൂ​ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച ക​ല​ക്ട​റു​ടെ അ​ധ‍്യ​ക്ഷ​ത​യി​ൽ മ​ല​പ്പു​റ​ത്ത് ചേ​ർ​ന്ന വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ‍്യ​ക്ഷ​ന്മാ​രു​ടെ​യും യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​ണ് തു​ട​ക്ക​മി​ട്ട​ത്. ഈ ​മാ​സം 27ന് ​വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധ‍്യ​ക്ഷ​ന്മാ​രെ​യും കൂ​ടാ​തെ മേ​ഖ​ല​യി​ലെ ആ​റ് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ‍്യോ​സ്ഥ​രെ​യും പ​ങ്കെ​ടു​പ്പി​ക്കും. … Read more

ഭക്ഷ്യ സുരക്ഷ വകുപ്പ് മിന്നല്‍ പരിശോധന; നിരവധി ഹോട്ടലുകൾക്കെതിരെ നടപടി

ഭക്ഷ്യ സുരക്ഷ വകുപ്പ് മിന്നല്‍ പരിശോധന; നിരവധി ഹോട്ടലുകൾക്കെതിരെ നടപടി

തി​രൂ​ര്‍: ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്കെ​തി​രെ ന​ട​പ​ടി. മു​മ്പ് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ബി.​പി അ​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഹോ​ട്ട​ൽ പി​ഴ​യ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പൂ​ട്ടി​ച്ചു. ജ​നു​വ​രി എ​ട്ടി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹോ​ട്ട​ലു​ട​മ​ക്ക് പി​ഴ​യ​ട​ക്കാ​ന്‍ നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ജി​ല്ല ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സി​ല്‍ നി​ന്നും നി​ര​വ​ധി ത​വ​ണ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടും ഹോ​ട്ട​ലു​ട​മ പി​ഴ​യ​ട​ച്ചി​ല്ലെ​ന്ന് തി​രൂ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ എം.​എ​ന്‍. ഷം​സി​യ പ​റ​ഞ്ഞു. ലൈ​സ​ന്‍സി​ല്ലാ​തെ വൈ​ര​ങ്കോ​ട് പ്ര​ദേ​ശ​ത്ത് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ലി​നും … Read more

നാലര പതിറ്റാണ്ട് കാലം ഒരേ കമ്പനിയിൽ ജോലി; നിറസംതൃപ്തിയോടെ ബഷീർ തിരൂർ മടങ്ങുന്നു

നാലര പതിറ്റാണ്ട് കാലം ഒരേ കമ്പനിയിൽ ജോലി; നിറസംതൃപ്തിയോടെ ബഷീർ തിരൂർ മടങ്ങുന്നു

ജിദ്ദ: നാലര പതിറ്റാണ്ട് മുമ്പ് സൗദിയിലെത്തിയ നാൾ മുതൽ ഒരേ കമ്പനിയിൽ വിവിധ തസ്തികകളില്‍ ജോലിചെയ്ത് നിറ സംതൃപ്തിയോടെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുകയാണ് ജിദ്ദയിലെ കലാരംഗത്ത് സജീവമായ ബഷീർ തിരൂർ എന്നറിയപ്പെടുന്ന കായല്‍ മഠത്തില്‍ ബഷീര്‍ അഹമ്മദ്. 1980ലാണ് ഇദ്ദേഹം ജിദ്ദയിലെത്തുന്നത്. വന്നയുടൻ ജിദ്ദയിലുണ്ടായിരുന്ന സീക്കോ ഹംസയെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ഓറിയന്റല്‍ ഷിപ്പിങ് കമ്പനിയില്‍ ഓഫീസ് ബോയ് കം ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു. അന്നു മുതൽ ഇന്നു വരെ ഇതേ കമ്പനിയില്‍ കണ്ടൈനർ ടെർമിനലിലും ഡ്രൈവിങ് … Read more