മി​ത്ര​വ​ര്‍ണ​ങ്ങ​ളു​മാ​യി സ​ന്തോ​ഷ് മി​ത്ര

മി​ത്ര​വ​ര്‍ണ​ങ്ങ​ളു​മാ​യി സ​ന്തോ​ഷ് മി​ത്ര

തേ​ഞ്ഞി​പ്പ​ലം: വി​ര​മി​ക്കു​ന്ന​തി​ന് മു​മ്പാ​യി ക​ലാ​പ്ര​ദ​ര്‍ശ​ന​ത്തി​ലൂ​ടെ പു​തി​യൊ​രു റെ​ക്കോ​ഡി​ന് ത​യാ​റെടു​ക്കു​ക​യാ​ണ് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ആ​ര്‍ട്ടി​സ്റ്റ് ഫോ​ട്ടോ ഗ്രാ​ഫ​റും ചി​ത്ര​കാ​ര​നു​മാ​യ സ​ന്തോ​ഷ് മി​ത്ര. ക​ട​ലാ​സ്, തു​ണി, തു​ക​ല്‍, മ​രം, ഇ​ല, മു​ള, പി​ച്ച​ള തു​ട​ങ്ങി പ​ത്തി​ലേ​റെ പ്ര​ത​ല​ങ്ങ​ളി​ല്‍ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ളും ശി​ൽ​പ​ങ്ങ​ളു​മെ​ല്ലാം മി​ത്ര​വ​ര്‍ണ​ങ്ങ​ള്‍ എ​ന്ന പേ​രി​ലാ​ണ് കാ​ഴ്ച​ക്കാ​രി​ലെ​ത്തു​ക. ഈ ​മാ​സം 31ന് ​സേ​വ​ന​ത്തി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 28, 29 തീ​യ​തി​ക​ളി​ല്‍ കാ​മ്പ​സി​ന​ക​ത്ത് സു​വ​ര്‍ണ​ജൂ​ബി​ലി ഓ​പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ്ര​ദ​ര്‍ശ​നം. രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച​ര വ​രെ​യാ​ണ് പ​രി​പാ​ടി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ന് ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഗാ​ന്ധി​ചെ​യ​റി​ന്റെ ആ​ഭി മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ 101 ക​ലാ​കാ​ര​ന്മാ​ര്‍ ചേ​ര്‍ന്ന് 103 മീ. ​നീ​ള​മു​ള്ള കാ​ന്‍വാ​സി​ല്‍ ചി​ത്രീ​ക​രി​ച്ച ഗാ​ന്ധി പ​ഥം പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത് സ​ന്തോ​ഷ് മി​ത്ര​യാ​ണ്. ഇ​ത് വേ​ള്‍ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റെ ​ക്കോ​ഡ്, ഇ​ന്ത്യ​ന്‍ ബു​ക്ക് ഓ​ഫ് റെ ​ക്കോ​ഡ് എ​ന്നി​വ​യി​ല്‍ ഇ​ടം നേ​ടി. 1985 മു​ത​ല്‍ 2024 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ചി​ത്ര​ക​ലാ​രം​ഗ​ത്തെ അ​വാ​ര്‍ഡു​ക​ള്‍, ക്യാ​മ്പു​ക​ള്‍, പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് വ്യ​ക്തി​പ​ര​മാ​യും ഇ​തേ റെ​ക്കോ​ഡ് പു​സ്ത​ക​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് പ​തി​ഞ്ഞി​ട്ടു​ണ്ട്. നേ​പ്പാ​ളി​ല്‍ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര ക്രി​വോ​ണ്‍ പു​ര​സ്‌​കാ​രം, ദേ​ശീ​യ രാ​ഷ്ട്രീ​യ ര​ത്ന അ​വാ​ര്‍ഡ്, കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അ​വാ​ര്‍ഡ് തു​ട​ങ്ങി നി​ര​വ​ധി ദേ​ശീ​യ-​സം​സ്ഥാ​ന അ​വാ​ര്‍ഡു​ക​ള്‍ നേ​ടി​യി​ട്ടു​ള്ള ചി​ത്ര​കാ​ര​നാ​ണ് സ​ന്തോ​ഷ് മി​ത്ര. ഒ​ട്ടേ​റെ ചി​ത്ര​ക​ലാ ക്യാ​മ്പു​ക​ളി​ലും പ്ര​ദ​ര്‍ശ​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. നോ​ര്‍ത്ത് പ​റ​വൂ​ര്‍ തെ​ക്കേ ത്തു​രു​ത്ത് തൈ​പ്പു​ര​യി​ല്‍ മി​ത്ര​ന്‍- പ​ണി​ക്ക​ശ്ശേ​രി വീ​ട്ടി​ല്‍ യ​മു​ന ദ​മ്പ തി​ക​ളു​ടെ മ​ക​നാ​ണ് സ​ന്തോ​ഷ്. 25 വ​ര്‍ഷ​മാ​യി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ആ​ര്‍ട്ടി​സ്റ്റ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *