ത​ടി വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന ഉ​ത്പ​ന്ന​വു​മാ​യി ‘ഹി​ൽ വു​ഡ്’​ജ​ന​ങ്ങ​ളി​ലേ​ക്ക്

ത​ടി വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന ഉ​ത്പ​ന്ന​വു​മാ​യി  ‘ഹി​ൽ വു​ഡ്’​ജ​ന​ങ്ങ​ളി​ലേ​ക്ക്

മ​നു​ഷ്യ​നും മ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മി​ല്ല​ത്ത ഒ​ന്നാ​ണ്. ഒ​രു​കാ​ല​ത്ത് വീ​ട് നി​ർ​മ്മ​ണം മു​ത​ൽ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​സ്തു​ക്ക​ൾ​വ​രെ ത​ടി​യി​ൽ നി​ർ​മ്മി​ച്ച​വ​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന​ന​ശീ​ക​ര​ണം, മ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യി​ലു​ണ്ടാ​യ കു​ത്ത​നെ​യു​ള്ള ഉ​യ​ർ​ച്ച എ​ന്നി​വ​മൂ​ലം മി​ക​ച്ച മ​ര ഉ​രു​പ്പ​ടി​ക​ൾ വി​പ​ണി​യി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ഉ​ള്ള​വ​യു​ടെ ഗു​ണ​നി​ല​വാ​രം കു​റ​യു​ക​യും ചെ​യ്തു. ഇ​തി​ന് പു​റ​മെ​യാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര ഉ​രു​പ്പ​ടി​ക​ൾ​ക്കു​ണ്ടാ​യ വി​ല​ക്ക​യ​റ്റം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​പ​ണി​യു​ടെ ആ​വ​ശ്യ​വും സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​പരിഹാരവും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ​ ബ്രാ​ൻ​റ​ഡ് ഹാ​ർ​ഡ്‍വു​ഡ് ഉത്പന്നമായ ‘ഹി​ൽ … Read more

കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവന്ന വാഹനം അപകടത്തിൽപ്പെട്ടു; 2 മരണം ” മരിച്ചത് തിരൂർ സ്വദേശികൾ

കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവന്ന വാഹനം അപകടത്തിൽപ്പെട്ടു; 2 മരണം ” മരിച്ചത് തിരൂർ സ്വദേശികൾ

തൃശൂർ∙ നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊടൈക്കനാലിലേക്കു വിനോദയാത്ര പോയ യുവാക്കളുടെ സംഘം തിരൂരിലേക്കു മടങ്ങുമ്പോഴാണ് കാർ ലോറിയുമായി കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. … Read more

മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

വാഴക്കാട് ∙‌ മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് മുഹിയുദ്ദീൻ അറസ്റ്റിലായത്. നജ്മുന്നീസ വീടിന്റെ ടെറസിൽ മരിച്ചു കിടക്കുന്നതായി മുഹിയുദ്ദീനാണ് എല്ലാവരെയും അറിയിച്ചത്. എന്നാൽ വീടിന്റെ ടെറസിൽവച്ച് നജ്മുന്നീസയും മുഹിയുദ്ദീനുമായി തർക്കമുണ്ടായെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവിനെ നിരീക്ഷിക്കുന്നതിനാണ് നജ്മുന്നീസ രഹസ്യമായി കോണി വഴി ടെറസിൽ കയറിയത്. ഇവിടെവച്ച് മുഹിയുദ്ദീൻ നജ്മുന്നീസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് … Read more

പോപ്പീസ് മലപ്പുറം തിരുവാലിയിൽ ഷോറൂം തുറന്നു

പോപ്പീസ് മലപ്പുറം തിരുവാലിയിൽ ഷോറൂം തുറന്നു

മദർ-ബേബി കെയർ ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ പോപ്പീസിന്റെ മലപ്പുറം തിരുവാലിയിലെ  ഷോറൂം സിനിമ താരം ഹണി റോസും ചേംബർ ഓഫ് കൊമേഴ്‌സ് ജില്ല  പ്രസിഡന്റ് കെ.വി.അൻവറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ഗുണമേന്മയുള്ള ഉൽപ്പന്നം സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പോപ്പീസ് എം.ഡി ഷാജു തോമസ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, പോപ്പീസ്‌  ഡയറക്ടർമാരായ ഷിജു തോമസ് , സി.കെ.റെജി തുടങ്ങിയവർ പങ്കെടുത്തു.

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് സെല്ലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടൂപറമ്പിൽ വിനീഷാണ് (23) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടോടെ കർണാടക ധർമസ്ഥലിൽനിന്നാണ് ഇയാൾ പിടിയിലായത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവെ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് നാലുദിവസം മുമ്പാണ് ഇയാളെ കുതിരവട്ടത്തെത്തിച്ചത്. ഇവിടത്തെ മറ്റൊരു അന്തേവാസിയുടെ കൈയിൽ കുടുങ്ങിപ്പോയ മോതിരം ഊരിയെടുക്കാൻ അഗ്നിശമന സേന കഴിഞ്ഞ ദിവസം കുതിരവട്ടത്തെത്തിയിരുന്നു. ഈ സമയമാണ് ഇയാൾ രക്ഷപ്പെട്ടത് എന്നാണ് കരുതുന്നത്. … Read more

നാട്ടുവൈദ്യന്റെ കൊലപാതകം : മുൻ എസ്.ഐ.യെ പോലീസ് കസ്റ്റഡിയിൽ വിട്ടു

നാട്ടുവൈദ്യന്റെ കൊലപാതകം : മുൻ എസ്.ഐ.യെ പോലീസ് കസ്റ്റഡിയിൽ വിട്ടു

നിലമ്പൂർ : നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതി മുൻ എസ്.ഐ. സുന്ദരൻ സുകുമാരനെ നിലമ്പൂർ പോലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങി. 21-ന് കോടതിയിൽ വീണ്ടും ഹാജരാക്കും. മൂന്നുമാസംമുൻപ് മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ പോലീസ് അറസ്റ്റുചെയ്തയുടൻ സുന്ദരൻ ഒളിവിൽ പോകുകയായിരുന്നു. മംഗളൂരുവിൽ മകൻ ജോലിചെയ്യുന്ന സ്ഥലത്ത് ഇയാൾ ചെന്നിരുന്നതായി പോലീസ് പറയുന്നു. ഷൈബിൻ അഷ്‌റഫിന്റെ പ്രധാന സഹായിയും മാനേജരും നിയമോപദേഷ്‌ടാവുമായി ഇയാൾ പ്രവർത്തിച്ചിരുന്നു. അബുദാബിയിൽ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഹാരിസും ഇയാളുടെ മാനേജരായ … Read more