മഞ്ചേരി : ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിന്റെ 43-ാമത് ഷോറൂം മഞ്ചേരിയിൽ തുറന്നു. ഞായറാഴ്ച യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ഇലക്ട്രോണിക്സ്, ഗൃഹോപകരണരംഗത്തെ ലോകോത്തര ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമൊരുക്കി വ്യത്യസ്തമായ ഒരു ഷോപ്പിങ് അനുഭവമാണ് രാജീവ് ഗാന്ധി ബൈപ്പാസിലുള്ള ജി-മാര്ട്ട് ഷോറൂമിലൂടെ മഞ്ചേരിക്ക് ലഭിക്കുക.
നഗരസഭാധ്യക്ഷ വി.എം. സുബൈദ ആദ്യ വില്പന നിർവഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, നഗരസഭാ കൗൺസിലർ സജിത് ബാബു, നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്,ഷൈനി ഗോപു നന്തിലത്ത്, എക്സിക്യുട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത് എന്നിവർ ഭദ്രദീപം തെളിച്ചു.