ബൈക്കിൽ വിദേശമദ്യം വിൽക്കുന്നയാൾ പിടിയിൽ

ബൈക്കിൽ വിദേശമദ്യം വിൽക്കുന്നയാൾ പിടിയിൽ
Spread the love

തിരൂർ: ബൈക്കിൽ വിദേശമദ്യം വിൽപന നടത്തുന്നയാളെ തിരൂർ എക്സൈസ് പിടികൂടി. വള്ളുവൻപറമ്പിൽ വിനേഷ് ബാബുവാണ് (51) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് തിരൂർ എക്സൈസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ കാവിലക്കാട് നായർതോട് കടവ് റോഡരികിൽനിന്നാണ് പിടികൂടിയത്.

ബൈക്കിൽ വിൽപനക്കായി കൊണ്ടുവന്ന 2.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായാണ് പിടിയിലായത്. തിരൂർ എക്സൈസ് സി.ഐ ജിജു ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടുകയും കേസെടുക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *