കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷ ഒരുക്കി

കൊണ്ടോട്ടി: കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് കെ.എസ്.ഇ.ബി ഇടപെട്ട് സുരക്ഷ ഒരുക്കി. ട്രാന്‍സ്‌ഫോര്‍മറിന്റെ അപകടാവസ്ഥയെ കുറിച്ച് വാർത്തകൾ വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് അധികൃതരും ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെടുകയായിരുന്നു.

മേലങ്ങാടി തയ്യില്‍ പള്ളിക്ക് സമീപം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കാല്‍നടയാത്രികരും വിമാനത്താവളത്തിലേക്കുള്ള നിരവധി വാഹനങ്ങളുമടക്കം കടന്നുപോകുന്ന പാതയില്‍ ഒരു സുരക്ഷ കവചങ്ങളുമില്ലാതെയായിരുന്നു ട്രാന്‍സ്‌ഫോര്‍മര്‍.

ഇതിനെതിരെ നാട്ടുകാര്‍ നിരന്തരം രംഗത്തുവന്നെങ്കിലും കാര്യക്ഷമായ ഇടപെടല്‍ അധികൃതരില്‍ നിന്നുണ്ടായിരുന്നില്ല.വെല്‍ഫെയര്‍ പാര്‍ട്ടി അടക്കം വിവിധ സംഘടനകളും യുവജന കൂട്ടായ്മകളും പ്രക്ഷോഭ രംഗത്തെത്തിയതോടെയാണ് ഇപ്പോള്‍ സുരക്ഷ ഒരുക്കിയത്.  തുടര്‍ഘട്ടത്തില്‍ വേലിയൊരുക്കാനും നടപടിയായിട്ടിട്ടുണ്ട്.

Leave a Comment