അങ്ങാടിപ്പുറം: പരിയാപുരം റോഡിലെ മാണിക്യപുരം വിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ 4300 രൂപ തിരിച്ചു കിട്ടി. തുണിയിൽ കെട്ടി ക്ഷേത്രത്തിന് സമീപം കൊണ്ടിട്ട പണം ടൈൽസ് ജോലിക്കാരാണ് കണ്ടെത്തിയത്. ഫെബ്രുവരി 13 നാണ് കവർച്ച നടന്നത്. മൊത്തം 20,000 രൂപയോളം നഷ്ടമായതായാണ് അനുമാനം. 14ന് രാവിലെയാണ് ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടത്. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പ്രതികളെ കിട്ടിയിരുന്നില്ല. അതിനിടയിലാണ് ചില്ലറ നാണയങ്ങളും ചെറിയ നോട്ടുകളും തിരിച്ചുകൊണ്ടുവന്നിട്ടത്.
Related Posts
ബഹ്റൈനിലെ ആലിയിൽ വാഹനാപകടം: നാല് മലയാളികൾ അടക്കം അഞ്ച് മരണം
- Editor
- September 2, 2023
- 0
കൊക്കെയ്നുള്‍പ്പെടെ മാരക ലഹരി വസ്തുക്കളുമായി രണ്ട് പേര് പിടിയില്‍
- Editor
- July 31, 2025
- 0
Spread the love നവാസ്, ആദിത്യന് കൊണ്ടോട്ടി: കൊക്കെയ്നും എം.ഡി.എം.എയുമുള്‍പ്പെടെ ഒരു ലക്ഷം രൂപയുടെ മാരക ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടംഗ സംഘത്തെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയിലെ സ്വകാര്യ റിസോര്‍ട്ട് […]