ഉപതെരഞ്ഞെടുപ്പ്; 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ പൊതുഅവധി

ഉപതെരഞ്ഞെടുപ്പ്; 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ പൊതുഅവധി

മലപ്പുറം: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്ക് അവധി. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.

എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും

വയനാട്ടിലും ചേലക്കരയിലും 13നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൽപ്പാത്തി രഥോൽസവം പരിഗണിച്ച് പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റി. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന 16ൽ 11 ​പേ​രും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ്. വ​യ​നാ​ട് മ​ണ്ഡ​ല പ​രി​ധി​യി​ൽ​നി​ന്നു​ള്ള ഏ​ക സ്ഥാ​നാ​ര്‍ഥി ആ​ര്‍. രാ​ജ​ന്‍ മാ​ത്ര​മാ​ണ്. റാ​യ്ബ​റേ​ലി, വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി ര​ണ്ടു സ്ഥ​ല​ത്തും ജ​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ൽ​നി​ന്ന് രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *