എടപ്പാൾ: വട്ടംകുളം-എരുവപ്രക്കുന്ന് റോഡിന് പണി കൊടുത്ത് മുള്ളൻപന്നി. റോഡരികിലെ മണ്ണ് തുരന്നുണ്ടാക്കിയ വലിയ മാളമാണ് റോഡിന് പണിയായത്. വ്യാഴാഴ്ച രാവിലെ വാഹനങ്ങള്‍ പോയതോടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു.
ഇത്രയും വലിയ ഗര്‍ത്തം എന്തെന്നറിയാന്‍ കുഴിയിലിറങ്ങി പരിശോധിച്ചപ്പോഴാണ് മുള്ളന്‍ പന്നിയും കുഞ്ഞുങ്ങളും അതിനുള്ളില്‍ സ്ഥിരതാമസമാക്കിയത് അറിയുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് അവയെ പിടിക്കാന്‍ നോക്കിയപ്പോഴേക്കും രക്ഷപ്പെട്ടു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, വാര്‍ഡ് മെമ്പര്‍ ദിലീപ് എരുവപ്ര എന്നിവര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. റോഡ് പഴയ പടിയാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.