തിരൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ കൈയോടെ പിടികൂടി.തമിഴ്നാട് സ്വദേശി തമിഴരശനെയാണ് (23) തിരൂർ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽ കുമാർ, എ.എസ്.ഐ ബി.എസ്. പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായ വി.എൻ. രവീന്ദ്രൻ, ഇ. സതീഷ് എന്നിവർ യാത്രക്കാരുടെ സഹായത്തോടെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സമയത്തായിരുന്നു മോഷണം.പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.