മലപ്പുറം സ്വദേശിയായ 15കാരനെ കോഴിക്കോട്ടെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം സ്വദേശിയായ 15കാരനെ കോഴിക്കോട്ടെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍
Spread the love

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. അസീസ്, ഉവൈസ്, അബ്ബാസ് എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയുമാണ്‌ കോഴിക്കോട് ടൗണ്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശിയായ 15കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കുട്ടിയെ കുന്ദമംഗലത്ത് എത്തിച്ചാണ് പ്രതികള്‍ അതിക്രമം കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *