എം.ഡി.എം.എയുമായി മഞ്ചേരി പട്ടർകുളം സ്വദേശി പിടിയിൽ

എം.ഡി.എം.എയുമായി മഞ്ചേരി പട്ടർകുളം സ്വദേശി പിടിയിൽ
Spread the love

മങ്കട: വിൽപ്പനക്കായി കൊണ്ടുവന്ന 43 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളില നിരവിൽവെച്ചാണ് മയക്കുമരുന്നുമായി മഞ്ചേരി പട്ടർകുളം സ്വദേശി അത്തിമണ്ണിൽ മുഹമ്മദ് അനീസിനെ (27) മങ്കട എസ് .ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന സഹിതം അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ ജില്ലയിലെത്തിച്ച് യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും വിൽപ്പന നടത്തുന്ന ജില്ലയിലെ പ്രധാന കണ്ണിയെയാണ് വെള്ളില, മങ്കട തുടങ്ങിയ സ്ഥലങ്ങളിൽ വിൽപനക്കായി വരുന്ന സമയത്ത് അറസ്റ്റ് ചെയ്തത്.പ്രതി സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ അനീസിനെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *