മലപ്പുറം ∙ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ചാംപ്യൻഷിപ് 22നും 23നും കോട്ടയ്ക്കൽ എകെഎംഎച്ച്എസ്എസിൽ നടക്കും. റിങ്, റോഡ് ഇനങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. വിവിധ പ്രായപരിധികളിലുള്ള 6 വിഭാഗങ്ങളിലായാണ് മത്സരങ്ങളെന്ന് ഭാരവാഹികളായ ബി.പി.രഘുരാജ്, ആർ.ബിനോയി എന്നിവർ പറഞ്ഞു.വ്യക്തിഗത വിഭാഗങ്ങൾക്കു പുറമേ ടീം ഇനത്തിൽ റോളർ ഹോക്കി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ ചാംപ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാം.
Related Posts
ദാറുന്നജാത്ത് സ്കൂളിലെ വ്യാജ നിയമനം; കേസ് ഒതുക്കാൻ നീക്കം
- Editor
- July 5, 2024
- 0
Spread the love മലപ്പുറം: സമസ്തയിലെ ഉന്നത നേതാവിന്റെ ബന്ധുക്കൾ പ്രതികളായ വ്യാജ നിയമനക്കേസിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്ക് സർക്കാർ വിലക്ക്. കരുവാരകുണ്ട് ദാറുന്നജാത്ത് സ്കൂളിലെ മൂന്ന് അധ്യാപകർക്ക് വ്യാജ നിയമനരേഖയുണ്ടാക്കി ഒരു കോടിയോളം […]