അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ പ്രവാസി നാട്ടിൽ മരിച്ചു

Spread the love

കരുവാരകുണ്ട്: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് മരിച്ചത്. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ജിദ്ദയിൽ ടൈലറിങ് കമ്പനിയിൽ ജോലിക്കാരനായിരുന്നു. ജിദ്ദ നവോദയ ശറഫിയ ഈസ്റ്റ് യൂനിറ്റ് അംഗമായിരുന്നു.

പിതാവ്: ചേക്കു, മാതാവ്: ആയിഷ, ഭാര്യ: ലൈല, മക്കൾ: അജ്മൽ, ജഫ്നാൻ, ഷഫ്‌ന, മരുമക്കൾ: അൻവർ എടക്കര, റസീന പൂക്കോട്ടുംപാടം. സഹോദരങ്ങൾ: കരീം, മുഹമ്മദ് അലി (ജിദ്ദ), സലാം (മദീന).

Leave a Comment