ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി ഭീഷണി; മലപ്പുറം സ്വദേശിയായ യുവാവ് ഉൾപ്പെടെ 4 മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

Spread the love

ചെന്നൈ: കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുമലയാളികള്‍ പിടിയില്‍. പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവം. വടക്കന്‍ കേരളത്തില്‍ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറത്തനിന്നുള്ള 19കാരന്‍ അമിന്‍ ഷെരീഫ്, കണ്ണൂരില്‍ നിന്നുള്ള 24 കാരനായ അബ്ദുള്‍ റഫീക്ക്, പാലക്കാട് സ്വദേശിയായ 22കാരന്‍ ജബല്‍ ഷാ, കാസര്‍കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കൊടൈക്കനാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബുള്ളറ്റ് ഇന്‍സര്‍ട്ട് ചെയ്യുന്നതായി കാണിച്ച് ഇപ്പോള്‍ വെടിക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ യാത്രക്കാരില്‍ ഒരാള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്  അറിയിക്കുകയായിരുന്നു.

four-malayalis-custody-for-threatening-train-passengers-with-toy-gun

Leave a Reply

Your email address will not be published. Required fields are marked *