സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

Spread the love

ചങ്ങരംകുളം (മലപ്പുറം): കുറ്റിപ്പുറം – ചൂണ്ടൽ സംസ്ഥാനപാതയിൽ മാന്തടത്തിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. നന്നംമുക്ക് സ്വദേശി കുറ്റിയിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫിയാണ് (48) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം.

ഇറച്ചിക്കച്ചവടക്കാരനായ റാഫി പുലർച്ചെ ചായക്കടയിലേക്ക് കയറാനായി മാന്തടം സെൻ്ററിൽ സ്കൂട്ടർ നിർത്തി ഇറങ്ങിയ ഉടനെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ റാഫിയെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  ഭാര്യ: സാജിത, മക്കൾ:  മുഹമ്മദ് ആഷിം, ആഷിത.

Leave a Comment