ആഡംബര കാറിൽ കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ

Spread the love

കോട്ടക്കൽ: ആഡംബര കാറിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടി അബ്ദുൽ റഹീം, പൂക്കിപ്പറമ്പ് ഷാജഹാൻ, പത്തനംതിട്ട അടൂർ ബിന്ദുജ എന്നിവരാണ് അറസ്റ്റിലായവർ.

ശനിയാഴ്ച കോട്ടക്കലിലെ കെട്ടിടത്തിൽ കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ഏഴു കവറുകളിലായി സൂക്ഷിച്ചിരുന്ന മൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ വിവിധ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Comment