എടവണ്ണ: എടവണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവെച്ച് നശിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. എടവണ്ണ കുന്നുമ്മൽ സ്വദേശി റിട്ട. എസ്.ഐ വടക്കൻ മുഹമ്മദിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനാണ് തീവെച്ചത്. വീട്ടുകാർ വെള്ളമൊഴിച്ച് തീ അണച്ചു.
സംഭവത്തിൽ മുഹമ്മദിന്റെ മകൻ സഹീറിന്റെ പരാതിയെ തുടർന്ന് എടവണ്ണ എസ്.എച്ച്.ഒ സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പെട്രോൾ ഒഴിച്ച് തീ വെച്ചതായാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.