ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു

ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു

 മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. aug 18ന് അകം  foodcraftpmna@gmail.com എന്ന വെബ്സൈറ്റിൽ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. 0493 3295733.

ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ കമ്പനികളിൽ നിയമനം

ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ കമ്പനികളിൽ നിയമനം

മലപ്പുറം ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലെ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, റീട്ടെയിൽ മേഖലകളിൽ തൊഴിൽ അവസരങ്ങൾ. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ഐടിഐ, ബിടെക് ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടമൊബീൽ, മെക്കാനിക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച: aug 20ന് 10ന് എംപ്ലോയബിലിറ്റി സെന്ററിൽ. 04832 734 737

സപ്ലിമെന്ററി പരീക്ഷ

സപ്ലിമെന്ററി പരീക്ഷ

ഓഗസ്റ്റ് 2018, 19 സെഷനുകളിൽ ഒരു വർഷ, രണ്ടു വർഷ കോഴ്‌സുകളിൽ അഡ്മിഷൻ നേടി എസ്‌സിവിടി ട്രേഡ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ട ട്രെയിനികൾക്ക് സപ്ലിമെന്ററി പരീക്ഷയെഴുതാം. അപേക്ഷിക്കേണ്ട അവസാന തീയതി aug 17. 04832 850238.

കോൺക്രീറ്റ് വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പുത്തനത്താണി മേഖലാ കൺവൻഷൻ

കോൺക്രീറ്റ് വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പുത്തനത്താണി മേഖലാ കൺവൻഷൻ

വളാഞ്ചേരി ∙ കോൺക്രീറ്റ് വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പുത്തനത്താണി മേഖലാ കൺവൻഷൻ ഇന്നു വൈകിട്ടു കാടാമ്പുഴ ടൂ സ്റ്റാർ ഹാളിൽ നടക്കും. പുതിയ ഭാരവാഹികൾക്കു സ്വീകരണം നൽകും. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി വിജയിച്ചവരെ അനുമോദിക്കുമെന്ന് മേഖലാ സെക്രട്ടറി റഫീഖ് കല്ലിങ്ങൽ, വൈസ് പ്രസിഡന്റ് കെ.പി.ഹുസൈൻ, കെ.പി.ഉമ്മർ, മണി കാടാമ്പുഴ എന്നിവർ അറിയിച്ചു.

പൊന്നാനി ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

പൊന്നാനി ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ശാസ്ത്രീയ മത്സ്യ ബന്ധനവും ഉറപ്പാക്കി പൊന്നാനിയിലെ ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. നാല് മാസത്തിനിടയില്‍ ജില്ലയിലെ 70 കിലോമീറ്റര്‍ തീരദേശ മേഖലകളില്‍ നിന്നായി 30 ഓളം വിവിധ അപകടങ്ങളില്‍പെട്ട 343 മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷപെടുത്താനായത്. ട്രോളിങ് നിരോധന സമയത്ത് നിയന്ത്രണങ്ങള്‍ മറികടന്ന് മത്സ്യ ബന്ധനം നടത്തിയ 25 ഓളം ബോട്ടുകള്‍ കോസ്റ്റല്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയും മൂന്ന് ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അപകടം … Read more