കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ഇന്ന് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. നാല് മാസം മുമ്ബ് കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ടായി എത്തിയ പി മുനിയപ്പയാണ് പിടിയിലായത്. കരിപ്പൂരില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്രയും മുതിര്‍ന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയിലാകുന്നത്. സ്വര്‍ണക്കടത്ത് സംഘത്തിന് പല തവണ ഇയാള്‍ സഹായം ചെയ്തതായണ് വിവരം. പിടികൂടിയ സ്വര്‍ണം ഇയാള്‍ സ്വന്തം പോക്കറ്റിലാക്കിയതായും ഇത് പുറത്ത് നിന്ന് സെറ്റ് ചെയ്യാമെന്ന് സ്വര്‍ണംകൊണ്ടുവന്ന ആളോട് പറഞ്ഞതായും പോലീസ് പറയുന്നു. മുനിയപ്പയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Related Posts
പൊന്നാനി ഉറൂബ് പബ്ലിക് ലൈബ്രറി; നിർമാണം ഇഴയുന്നു
- Editor
- October 5, 2024
- 0
Spread the love പൊന്നാനി: കേരളത്തിന് നിരവധി മഹാരഥൻമാരായ സാഹിത്യ നായകരെ സംഭാവന ചെയ്ത പൊന്നാനിയിൽ ഉറൂബിന്റെ പേരിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരസഭ പബ്ലിക് ലൈബ്രറിക്കുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നു. നിർമാണോദ്ഘാടനം […]
ബസ് ജീവനക്കാരെയും യാത്രക്കാരെയും മർദിച്ചതായി പരാതി
- Editor
- September 25, 2023
- 0
Spread the love ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ ബസ് ജീവനക്കാരെയും യാത്രക്കാരെയും മറ്റൊരു വാഹനത്തിലെത്തിയവർ മർദിച്ചതായി പരാതി. തൃശൂർ -കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഞായറാഴ്ച വൈകീട്ട് നാലിന് ചങ്ങരംകുളത്ത് എത്തിയപ്പോഴാണ് […]
സൗജന്യ ലാപ്ടോപ്പ് വിതരണം; ദലിത് വിദ്യാർഥിനിയെ പഞ്ചായത്ത് ഉദ്യോഗസ്ഥൻ അപമാനിച്ചെന്ന്
- Editor
- June 19, 2024
- 0
Spread the love പുളിക്കല്‍: ഗ്രാമ പഞ്ചായത്ത് അനുവദിച്ച ലാപ്ടോപ്പ് കൈപ്പറ്റാനെത്തിയ ദലിത് വിദ്യാര്‍ഥിനിയെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥന് അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന് പരാതി. കൊട്ടപ്പുറം സ്വദേശി ചോയക്കാട് വാസുവിന്റെ മകള്‍ വിന്‍സിയാണ് […]
