വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത

വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത

മഞ്ചേരി: നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി നിര്‍ദേശം പാലിക്കാതെ യു.ഡി.എഫിന് വോട്ടുചെയ്ത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. മഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍മാരായ തടത്തിക്കുഴി ബ്രാഞ്ച് കമ്മിറ്റി അംഗം മൂസാന്‍കുട്ടി, സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം പി. സുനിത, താമരശ്ശേരി ബ്രാഞ്ച് സെക്രട്ടറി ആറുവീട്ടില്‍ സുലൈമാന്‍ എന്നിവരോട് പാര്‍ട്ടി വിശദീകരണം തേടി. ജൂലൈ 30ന് നടന്ന നഗരസഭ വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മൂസാന്‍കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. ഫിറോസിന് വോട്ടുചെയ്തിരുന്നു. പി. സുനിതയുടെ … Read more

പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ

പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ

മലപ്പുറം: പ്ലസ് വൺ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ. എല്ലാവർക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം നിലനിൽക്കെയാണ് ഇത്രയധികം കുട്ടികൾക്ക് മറ്റു മാർഗങ്ങൾ തേടേണ്ടിവന്നത്. നിലവിലുള്ള കണക്കുപ്രകരം 34,106 പേർക്ക് പ്ലസ് വണിന് മെറിറ്റ് സീറ്റിൽ അവസരം ലഭിക്കില്ല. ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലകം മുഖേന 80,100 പേരാണ് അപേക്ഷിച്ചത്. ഇവർക്കായി മൂന്ന് അലോട്ട്മെന്‍റിലായി 45,997 സീറ്റുകളാണ് മെറിറ്റിൽ അനുവദിച്ചത്. ഇതിൽ 45,994 സീറ്റുകളിലേക്കാണ് … Read more

സ്പോട്ട് അഡ്മിഷൻ

സ്പോട്ട് അഡ്മിഷൻ

കോട്ടയ്ക്കൽ മലബാർ പോളിടെക്നിക് കോളജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് aug 27ന് രാവിലെ 9ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ കാക്കനാട്ട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ കാക്കനാട്ട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

Wandoor : വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ കാക്കനാട്ട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സജീവിന്റെയും പ്രതി കെ.കെ.അർഷാദിന്റെയും ബാങ്ക് അക്കൗണ്ടുകളാണു പരിശോധിക്കുന്നത്. കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഇന്നലെ വണ്ടൂരിലെത്തി രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകൾ പരിശോധിച്ചു. അക്കൗണ്ടിലൂടെ സംശയാസ്പദ പണമിടപാട് നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. പ്രതി അർഷാദുമായാണ് ഇൻഫോപാർക്ക് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ ബാങ്കുകളിലെ വിവരങ്ങൾ ശേഖരിച്ചത്. ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പലവ്യഞ്ജന വിതരണക്കാരന്റെ ഓഫിസിലും പൊലീസ് … Read more

വിദ്യാഭ്യാസ പുരസ്കാരം

വിദ്യാഭ്യാസ പുരസ്കാരം

തിരൂർ അർബൻ സഹകരണ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ബാങ്ക് നൽകുന്ന പുന്നയ്ക്കൽ കുട്ടിശങ്കരൻ നായർ സ്മാരക അവാർഡിന് സെപ്റ്റംബർ 6ന് മുൻപായി അപേക്ഷിക്കണം. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾക്ക് തിരൂർ അർബൻ സഹകരണ ബാങ്ക് നൽകുന്ന പി.പി.അബ്ദുല്ലക്കുട്ടി പുരസ്കാരത്തിന് സെപ്റ്റംബർ 6ന് മുൻപായി അപേക്ഷ നൽകണം.

മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് 18കാരന് ദാരുണാന്ത്യം

മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് 18കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് 18കാരന് ദാരുണാന്ത്യം. സംസ്ഥാന പാതയില്‍ മാന്തടത്താണ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍(18)ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്റെ മകന്‍ അഭിരാമിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടരമണിയോടെയാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ … Read more