അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ മാർച്ച്; പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് -കെ.എസ്.ടി.എ
വേങ്ങര: ഊരകം മർക്കസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ റോയ് വർഗീസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലേക്ക് മാർച്ച് നടത്തി. ഈ അധ്യാപകൻ അധ്യാപനത്തിൽ വീഴ്ച വരുത്തുന്നെന്നും പ്രിൻസിപ്പലിനോട് അപമര്യാദയായി പെരുമാറുന്നുവെന്നുമാരോപിച്ച് പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാർത്തസമ്മേളനം നടത്തിയിരുന്നു. വെങ്കുളം അങ്ങാടിയിൽ നിന്ന് തുടങ്ങിയ മാർച്ച് സ്കൂൾ കവാടത്തിൽ വേങ്ങര സ്റ്റേഷൻ ഓഫിസർ പി.കെ. ഹനീഫയുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. പ്രതിഷേധം യു. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.കെ. ഉമ്മർ ഹാജി അധ്യക്ഷത വഹിച്ചു. എം.കെ. … Read more