വേങ്ങര ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു

വേങ്ങര ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു

വേങ്ങര: ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു. ഊരകം പൂളാപ്പീസ് കരിയാരത്തെ പരേതനായ കമ്പിളിയത്ത് സുരേഷിന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പിലാക്കൽ നുഹ്മാൻ സൈജിൽ (19) പരിക്കുകളോടെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടം. വേങ്ങര ഭാഗത്ത് നിന്നും പൂളാപ്പീസിലേക്ക് വരികയായിരുന്ന വിഷ്ണു സഞ്ചരിച്ച സ്‌കൂട്ടർ ചാറ്റൽ മഴയില്‍ തെന്നി നീങ്ങി വേങ്ങര ഭാഗത്തേക്കു പോകുന്ന ടോറസിനടിയില്‍ പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. … Read more

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങുന്നു

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങുന്നു

വേങ്ങര: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങാൻ ജില്ല കലക്ടറുടെ നിർദേശപ്രകാരം വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പി.കെ. കുഞ്ഞാലിക്കുട്ടി കലക്ടറേറ്റിൽ വിളിച്ച യോഗ തീരുമാനമനുസരിച്ചാണ് ജില്ല മെഡിക്കൽ ഓഫിസറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം വേങ്ങരയിൽ യോഗം ചേർന്നത്. ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നതിന് നാല് കോടി ചെലവിൽ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിലാണ് ഐ.പി തുടങ്ങുന്നത്. നേരത്തെ ഈ കെട്ടിടം കോവിഡ് ചികിത്സ കേന്ദ്രമായി പ്രവർത്തിച്ചിരുന്നതിനാൽ നൂറോളം കട്ടിലുകളും കിടക്കകളുമടക്കം കിടത്തി … Read more