വന്യമൃഗ ശല്യം രൂക്ഷം; മൂത്തേടത്തെ കര്‍ഷകര്‍ ദുരിതത്തില്‍

വന്യമൃഗ ശല്യം രൂക്ഷം; മൂത്തേടത്തെ കര്‍ഷകര്‍ ദുരിതത്തില്‍

എടക്കര: വന്യമൃഗ ശല്യം രൂക്ഷമായതോടെ മൂത്തേടം നെല്ലിക്കുത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍. വനാതിര്‍ത്തിയിലെ കിടങ്ങ് മണ്ണിടിഞ്ഞ് നശിച്ചതോടെയാണ് കാട്ടാനയും കാട്ടുപന്നിയും അടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത്. നെല്ലിക്കുത്ത് അംഗന്‍വാടിക്ക് സമീപം പൂവുണ്ടകുന്നിലെ മേലേതില്‍ അബ്ദുല്‍ കരീം, അവിലന്‍ ആലി, പുല്‍ക്കട അസൈനാര്‍, നെല്ലിക്കുത്തിലെ മുണ്ടമ്പ്ര ഷാനിബ എന്നിവരുടെ തോട്ടത്തിൽ ശനിയാഴ്ച രാത്രി കാട്ടാനകള്‍ നാശം വിതച്ചു. കരുളായി റേഞ്ചിലെ പടുക്ക വനത്തില്‍നിന്ന് എത്തിയ ചുള്ളിക്കൊമ്പന്‍ മേലേതില്‍ കരീമിന്റെ തോട്ടത്തില്‍ വ്യാപക നാശമാണ് വരുത്തിയത്. മൂന്ന് വര്‍ഷം പ്രായമായ നൂറ്റമ്പതോളം … Read more

അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി

അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി

പൂക്കോട്ടുംപാടം: അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി. ടി.കെ കോളനി-പൂക്കോട്ടുംപാടം റോഡില്‍ വെള്ളമെത്തിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ നിരവധി കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ പെയ്ത ശക്തമായ മഴയിലാണ് പരിയങ്ങാട് ഭാഗത്തേക്ക് അപ്രതീക്ഷിതമായി വെള്ളമെത്തിയത്. സാധാരണ മഴ പെയ്താൽ വെള്ളമെത്താത്ത പ്രദേശത്തേക്കാണ് മഴവെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പൂക്കോട്ടുംപാടം ടി.കെ കോളനി റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെടുകയായിരുന്നു. അരമണിക്കൂറിനുശേഷം വെള്ളം കുറഞ്ഞതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപ്രതീക്ഷിതമായെത്തിയ വെള്ളം കൃഷിയിടത്തിലൂടെ കോട്ടപ്പുഴയിലേക്ക് … Read more

സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും

സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും

കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ദേശീയപാത നിർമ്മാണ കമ്പനിയുടെ മണ്ണുമാന്തി ഇടിച്ചതിനെ തുടർന്ന് തകരാറിലായ കുറ്റിപ്പുറം പാലത്തിൽ ഇന്ന് തുടങ്ങേണ്ട അറ്റകുറ്റപണികൾ മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് അറ്റകുറ്റപണികൾ നടത്തുന്നത് മാറ്റിവക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പാലം അടക്കുകയില്ല എന്ന കാര്യത്തിൽ കുറ്റിപ്പുറം പോലീസിൻ്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ലഭിച്ചു. പാലം മുഴുവനായി അടക്കേണ്ട സ്ഥിതിയുള്ളതിനാൽ മറ്റൊരു ദിവസം മുൻകൂട്ടി അറിയിച്ച ശേഷമായിരിക്കും ഇനി പണികൾ നടക്കുകയെന്നും പോലീസ് അറിയിച്ചു. പാലം അടക്കാത്ത സ്ഥിതിക്ക് കുറ്റിപ്പുറം പാലം … Read more

കടലാക്രമണ ദുരിതത്തിന് പുറമെ കുടിവെള്ളവും കിട്ടാക്കനിയായി തീരവാസികള്‍

കടലാക്രമണ ദുരിതത്തിന് പുറമെ കുടിവെള്ളവും കിട്ടാക്കനിയായി തീരവാസികള്‍

പൊന്നാനി: കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടമായ കടലോരവാസികള്‍ രണ്ട് മാസത്തോളമായി കുടിവെള്ളത്തിനും അലയുന്നു. പൊന്നാനി നഗരസഭയിലെ അലിയാര്‍ പള്ളിക്ക് സമീപത്തെ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. രണ്ട് മാസം മുമ്പുണ്ടായ കടലാക്രമണത്തിലാണ് കടലോരത്തെ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ശുദ്ധജല വിതരണം തകരാറിലായത്.ഇതോടെ ശുദ്ധജലം മേഖലയില്‍ കിട്ടാക്കനിയായി. പ്രദേശവാസികള്‍ വാട്ടര്‍ അതോറിയില്‍ ബന്ധപ്പെട്ടപ്പോള്‍ അഞ്ച് ദിവസത്തിനകം പൊട്ടിയ പൈപ്പ് പുനസ്ഥാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മാസം രണ്ട് പിന്നിട്ടിട്ടും, കുടിവെള്ള സംവിധാനം പുന:സ്ഥാപിച്ചില്ല. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വരെ വെള്ളമില്ലാതെ … Read more

സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങിന് പിറകെ റേഷൻ കാർഡ് ആധാര്‍ സീഡിങ് നടത്തിയ ആദ്യ ജില്ലയായി മലപ്പുറം

സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങിന് പിറകെ റേഷൻ കാർഡ് ആധാര്‍ സീഡിങ് നടത്തിയ ആദ്യ ജില്ലയായി മലപ്പുറം

സംസ്ഥാനത്ത് ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലായി മാറിയ അഞ്ചാമത്തെ ജില്ലയായി പ്രഖ്യാപിച്ചതിന് പിറകെ മറ്റൊരു നേട്ടവും കൂടി സ്വന്തമാക്കിയിരിക്കുകയാണ്  മലപ്പുറം. പൊതുവിതരണ സംവിധാനത്തിൽ മുഴുവൻ റേഷൻ കാർഡുകളും ആധാർ കാർഡുകളുമായി ബന്ധിപ്പിച്ച ആദ്യ ജില്ല എന്ന നേട്ടമാണ് കഴിഞ്ഞ ദിവസം മലപ്പുറത്തെ തേടി എത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റേഷൻ കാർഡുകളും അംഗങ്ങളും ഉള്ള ജില്ലകൂടിയാണ് മലപ്പുറം. ജില്ലയിൽ 10,20,217 റേഷൻ കാർഡുകളിലായി 45,75,520 അംഗങ്ങൾ ഉണ്ടെന്നാണ് പൊതുവിതരണ വകുപ്പിന്റെ കണക്ക്. ഇവരുടെയെല്ലാം ആധാർ കാർഡുകൾ റേഷൻ … Read more

കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ ജാമ്യം ലഭിച്ച അന്നു തന്നെ പരാതിക്കാരിയായ ദളിത് വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു.

കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ ജാമ്യം ലഭിച്ച അന്നു തന്നെ പരാതിക്കാരിയായ ദളിത് വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു.

Wandoor: കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു അറസ്റ്റിലായ സഹോദരങ്ങള്‍ കേസില്‍ ജാമ്യം ലഭിച്ച അന്നുതന്നെ പരാതിക്കരിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുു. സംഭവത്തെ തുടര്‍ന്നു പ്രതികളായ സഹോദരങ്ങളുടെ ജാമ്യം കോടതി റദ്ദ് ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി എസ് സി എസ് ടി സ്പെഷ്യല്‍ കോടതി ജഡ്ജ് എം പി ജയരാജിന്റെ നടപടി. മമ്പാട് പന്തലിങ്ങല്‍ കോരമംഗലത്ത് വീട്ടില്‍ അബ്ദുള്ള (63), ഹുസൈന്‍ (51) എന്നിവര്‍ക്ക് ഇതേകോടതി അനുവദിച്ച ജാമ്യമാണ് … Read more